പാലക്കാട്: കളിക്കുന്നതിനിടെ ഒമ്പതുവയസുകാരി കഴുത്തിൽ ഷാൾ കുരുങ്ങി മരിച്ചു. ചുനങ്ങാട് വാണിവിലാസിനി മഠത്തിൽ പള്ളിയാലിൽ രാജേഷിന്റെ മകൾ ശിഖയാണ് മരിച്ചത്. ശനി പകൽ 11-നാണ് സംഭവം. വീട്ടിൽ കളിക്കുന്നതിനിടെ ഷാൾ അബദ്ധത്തിൽ കഴുത്തിൽ കുരുങ്ങിയിരിക്കാമെന്നാണ് പൊലീസ് നിഗമനം.
Also Read: പാലക്കാട് പുതുപ്പരിയാരത്ത് ദമ്പതികള്‍ കൊല്ലപ്പെട്ട നിലയിൽ ; മകനെ കാണാനില്ല
ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഏറെക്കാലമായി വരോടുള്ള വാടകവീട്ടിലാണ് കുടുംബം താമസിക്കുന്നത്. വരോട് യു.പി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയാണ്. അമ്മ: രജനി. സഹോദരൻ: ശ്രീഹരി.