ETV Bharat / state

തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു ഇടുക്കിയില്‍ ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ - ഇടുക്കി ജില്ലാ പൊലീസ് മേധാവി

പ്രശ്‌നബാധിതമായി 197 ബൂത്തുകളുണ്ട്. ഇടമലക്കുടി ഉള്‍പ്പെടെ 21 എണ്ണം വിദൂര ദുര്‍ഘട ബൂത്തുകളാണ്. ഈ ബൂത്തുകളിലെല്ലാം അടിയന്തര ആവശ്യങ്ങള്‍ക്കായി വയര്‍ലെസ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു

idukki local boady election  തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു ഇടുക്കിയിൽ ശക്‌തമായ സുരക്ഷാ ക്രമീകരണങ്ങൾ  ഇടുക്കി ജില്ലാ പൊലീസ് മേധാവി  തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് ഇടുക്കി
തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു ജില്ലയിൽ ശക്‌തമായ സുരക്ഷാ ക്രമീകരണങ്ങൾ
author img

By

Published : Dec 7, 2020, 8:31 PM IST

ഇടുക്കി: തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലയിൽ ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ. ജില്ലാ പൊലീസ് മേധാവിക്ക് കീഴില്‍ എട്ട് ഡി.വൈ.എസ്‌.പിമാര്‍ക്കാണ് അതാത് മേഖലകളില്‍ ചുമതല. ഇവരുടെ കീഴില്‍ 46 സിഐ , 204 എസ്ഐ, 2119 സിവില്‍ പൊലീസ്, 383 സ്പെഷ്യല്‍ സിവില്‍ പൊലീസ്, 62 ഹോം ഗാര്‍ഡുകൾ എന്നിവരാണ് ജില്ലയില്‍ ക്രമസമാധാന പരിപാലന രംഗത്തുള്ളത്.

നിലവിലുള്ള സ്റ്റേഷന്‍ പരിധി കൂടാതെ അടിമാലി, വണ്ടിപ്പെരിയാര്‍, ഇടുക്കി എന്നീ മൂന്ന് സബ് ഡിവിഷനുകള്‍ ഉണ്ട്. പ്രശ്‌നബാധിതമായി 197 ബൂത്തുകളുണ്ട്. ഇടമലക്കുടി ഉള്‍പ്പെടെ 21 എണ്ണം വിദൂര ദുര്‍ഘട ബൂത്തുകളാണ്. ഈ ബൂത്തുകളിലെല്ലാം അടിയന്തര ആവശ്യങ്ങള്‍ക്കായി വയര്‍ലെസ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. 109 പട്രോള്‍ സംഘങ്ങള്‍ ഉണ്ടാകും. ഇത് കൂടാതെ എസ്‌പിയുടെ സ്ട്രൈക്കിങ് ഫോഴ്‌സും രംഗത്തുണ്ടാകും. 10 ബൂത്തിലെ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ വെബ്‌കാസ്റ്റ് ചെയ്യും. രണ്ട് ബൂത്തുകളിലെ വോട്ടിങ്ങ് പൂര്‍ണമായും റെക്കോഡ് ചെയ്യും. സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്‌പി പയസ് ജോര്‍ജിനാണ് ജില്ലാ ആസ്ഥാനത്തെ ഏകോപന ചുമതല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.