ETV Bharat / state

വാണിജ്യ കെട്ടിടനിർമാണ നിയന്ത്രണത്തിനെതിരെ പ്രതിഷേധം - വാണിജ്യ കെട്ടിടനിർമാണ നിയന്ത്രണത്തിനെതിരെ പ്രകടനം നടത്തി

കാർഷിക മേഖല തകരുകയും സാമ്പത്തിക മാന്ദ്യം അഭിമുഖീകരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഉത്തരവ് ജില്ലയിലെ ജനങ്ങളെ വൻപ്രതിസന്ധിയിലാക്കിയെന്ന് സമരക്കാർ ആരോപിച്ചു.

വാണിജ്യ കെട്ടിടനിർമാണ നിയന്ത്രണത്തിനെതിരെ പന്തംകൊളുത്തി സമരം
author img

By

Published : Oct 6, 2019, 11:25 PM IST

Updated : Oct 6, 2019, 11:52 PM IST

ഇടുക്കി: ജില്ലയിലെ അനധികൃത നിർമാണങ്ങൾ തടയാനെന്ന പേരിൽ സർക്കാർ കൊണ്ടുവന്ന വാണിജ്യ കെട്ടിടനിർമാണ നിയന്ത്രണത്തിനെതിരെ വ്യാപാരികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി. ആഗസ്റ്റ് 22 ലെയും സെപ്റ്റംബർ 25 ലെയും ഉത്തരവുകൾ സർക്കാർ ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാജകുമാരി യൂണിറ്റിന്‍റേയും വിവിധ ക്ലബ്ബുകളുടേയും സംഘടനകളുടെയും ആഭിമുഖ്യത്തിൽ രാജകുമാരി ടൗണിൽ പന്തംകൊളുത്തി പ്രകടനം നടന്നത്. ഇത് സൂചന സമരം മാത്രമാണ് എന്നും വ്യാപാരികൾ പറഞ്ഞു.

വാണിജ്യ കെട്ടിടനിർമാണ നിയന്ത്രണത്തിനെതിരെ പ്രതിഷേധം

സമരത്തിൽ രാജാക്കാട്, പൂപ്പാറ, ശാന്തൻപാറ തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ള വ്യാപാരികളും സംഘടനാ പ്രതിനിധികളും പങ്കെടുത്തു. വ്യാപാരി വ്യവസായി ഏകോപന സമിതി രാജകുമാരി യൂണിറ്റ് പ്രസിഡന്‍റ് വി.വി. കുര്യാക്കോസ്, സെക്രട്ടറി ടി.എസ്. ഉതുപ്പ് തുടങ്ങിയവർ നേതൃത്വം നൽകി.

Intro:ഇടുക്കി ജില്ലയിലെ അനധികൃത നിർമ്മാണങ്ങൾ തടയാനെന്ന പേരിൽ ഇടത് സർക്കാർ കൊണ്ടുവന്നിരിക്കുന്നു വാണിജ്യ കെട്ടിട നിർമ്മാണ നിയന്ത്രണത്തിനെതിരെ വ്യാപാരികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ രാജകുമാരിയിൽ പന്തംകൊളുത്തി പ്രകടനം നടത്തി .Body:കാർഷിക മേഖല തകരുകയും സാമ്പത്തിക മാന്ദ്യം അഭിമുഖികരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വാണിജ്യനിർമ്മാണ പ്രവർത്തങ്ങൾക്ക് നിരോധനം ഏർപ്പെടുത്തികൊണ്ടുള്ള ഉത്തരവ് ജില്ലയിലെ ജനങ്ങളെ വൻപ്രതിസന്ധിയിൽ ആക്കിയിക്കുകയാണ് എന്നും ആഗസ്റ്റ് 22 ലെയും,സെപ്റ്റംബർ 25 ലെയും ഉത്തരവുകൾ സർക്കാർ ഉടൻ പിൻവലിക്കണമെന്നും ആവിശ്യപെട്ടുകൊണ്ടാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാജകുമാരി യുണിറ്റിന്റെയും വിവിധ ക്ലബ്കളുടെയും സംഘടനകളുടെയും ആഭിമുഖ്യത്തിൽ രജകുമാരി ടൗണിൽ പന്തംകൊളുത്തി പ്രകടനം നടന്നത്.ഇത് സൂചന സമരം മാത്രമാണ് എന്നും വ്യാപാരികൾ പറഞ്ഞു

ബൈറ്റ്- കുര്യാകോസ് വ്യാപാരി ഏകോപന സമിതി പ്രസിഡന്റ് രാജകുമാരി യുണിറ്റ് Conclusion:അതിജീവനത്തിന് വേണ്ടിയുള്ള സമരത്തിൽ രാജകുമാരി,രാജാക്കാട്,പൂപ്പാറ,ശാന്തൻപാറ,സേനാപതി,ഖജനാപ്പാറ,തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ള വ്യാപാരികളും സംഘടനാ പ്രതിനിധികളും പങ്കെടുത്തു.വ്യാപാരി വ്യവസായി ഏകോപന സമിതി രാജകുമാരി യുണിറ്റ് പ്രസിഡന്റ് വി.വി.കുര്യാക്കോസ്,സെക്രട്ടറി റ്റി.എസ്.ഉതുപ്പ്,ട്രെഷർ സോജൻ വർഗ്ഗിസ്,റോയി വർഗ്ഗിസ്,പി.ജെ.ജോൺസൺ,ദീപു ഗോപാലൻ തുടങ്ങിയവർ നേതൃത്വം നൽകി.
Last Updated : Oct 6, 2019, 11:52 PM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.