ഇടുക്കി: കൊവിഡ് ആശങ്കയില്‍ സമ്പൂര്‍ണ്ണ അടച്ചിടലെത്തിയതോടെ അടിമാലിയും മൂന്നാറും ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ തെരുവ് നായ്ക്കള്‍ പട്ടിണിയില്‍. കടകമ്പോളങ്ങള്‍ അടയുകയും നിരത്തുകളില്‍ ആളൊഴിയുകയും ചെയ്തതോടെ വഴിയോരങ്ങളില്‍ നിന്നും ഭക്ഷണ സാധനങ്ങള്‍ ഒന്നും തന്നെ നായ്ക്കള്‍ക്ക് കിട്ടുന്നില്ല.
ഹോട്ടലുകളുടെയും റിസോര്‍ട്ടുകളുടെയുമൊക്കെ പിന്നാമ്പുറങ്ങളിലെ അവശിഷ്ടങ്ങള്‍ തെരുവ് നായ്ക്കളുടെ ഭക്ഷണ മാര്‍ഗമായിരുന്നു. എന്നാല്‍ ഭക്ഷണം പാഴ്‌സല്‍ മാത്രമായി ചുരുക്കിയതോടെ ഇവിടങ്ങളില്‍ കാര്യമായി അവശിഷ്ടങ്ങള്‍ ഉണ്ടാകുന്നില്ല. ഇതോടെ നിരവധിയായ തെരുവ് നായ്ക്കള്‍ വിവിധ ടൗണുകളില്‍ ഭക്ഷണത്തിനായി അലഞ്ഞ് തിരിയുന്നുണ്ട്.
read more: കൊവിഡിനെ നേരിടാൻ ആരോഗ്യവകുപ്പിനൊപ്പം കൊച്ചിൻ കലാഭവനും
കഴിഞ്ഞ ലോക്ക് ഡൗണ്‍ കാലത്ത് സന്നദ്ധ പ്രവര്‍ത്തകരും യുവജന കൂട്ടായ്മകളുമൊക്കെ തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കി കരുതലിന്‍റെ മുഖമായി മാറിയിരുന്നു. ഇത്തരം മാതൃകാപരമായ പ്രവര്‍ത്തനം ഇത്തവണയും ഉണ്ടായാല്‍ മാത്രമേ ഈ മിണ്ടാപ്രാണികളുടെ വിശപ്പടക്കാന്‍ ഈ അടച്ചിടല്‍ കാലത്ത് വഴിയൊരുങ്ങു.