ETV Bharat / state

പീരുമേട് കസ്റ്റഡി മരണത്തിൽ നിർണായക സാക്ഷി മൊഴി; പൊലീസ് വീണ്ടും കുരുക്കിൽ - മൊഴി

12-ാം തീയതി മൂന്നുമണിക്കാണ് രാജ്‌കുമാറിനെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറിയത്. പൊലീസിന് കൈമാറുമ്പോള്‍ ഇയാള്‍ ആരോഗ്യവാനായിരുന്നുവെന്ന് ദൃക്‌സാക്ഷിയായ ആലീസ് പറഞ്ഞു.

ഫയൽ
author img

By

Published : Jun 28, 2019, 12:34 PM IST

ഇടുക്കി: പീരുമേട് സബ് ജയിലിൽ റിമാന്‍ഡിലിരിക്കേ പ്രതി മരിച്ച സംഭവത്തില്‍ നിര്‍ണായക സാക്ഷിമൊഴി. നാട്ടുകാര്‍ പിടികൂടിയ പ്രതിയെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷിയായ ആലീസ് പറഞ്ഞു. ഇതോടെ മരിച്ച രാജ്‌കുമാറിനെ ഓടിച്ചിട്ട് പിടിച്ചതാണെന്ന പൊലീസ് വാദം പൊളിയുകയാണ്. പൊലീസിന് കൈമാറുമ്പോള്‍ ഇയാള്‍ ആരോഗ്യവാനായിരുന്നെന്നും ആലീസ് പറഞ്ഞു.

രാജ്‌കുമാറിനെ ഓടിച്ചിട്ട് പിടിച്ചതാണെന്ന പൊലീസ് വാദം പൊളിയുന്നു

നേരത്തെ ആശുപത്രിയില്‍ കൊണ്ടുവന്ന പ്രതി ഏറെ ഭയപ്പെട്ടിരുന്നുവെന്നും എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത സ്ഥിതിയിലായിരുന്നു എന്നും നെടുങ്കണ്ടം ആശുപത്രിയിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസിന്‍റെ വാദങ്ങൾ പൊളിയുന്ന സാക്ഷിമൊഴികൾ ഉയരുന്നത്. 16-ാം തീയതി പ്രതിയെ ജയിലിൽ എത്തിച്ചെന്ന് പൊലീസ് പറയുമ്പോൾ, 17 ന് പുലർച്ചെ 1.30 ന് ആണ് പ്രതിയെ ജയിലിൽ എത്തിച്ചതെന്ന് ജയിൽ സൂപ്രണ്ട് വെളിപ്പെടുത്തിയിരുന്നു.

മരിച്ച രാജ്‌കുമാറിന്‍റെ ശരീരത്തിൽ നിരവധി മുറിവുകൾ കണ്ടെത്തിയിരുന്നു. ഇത് എങ്ങനെ സംഭവിച്ചു എന്ന കാര്യത്തിൽ വ്യക്തതയില്ല. 21-ന് വളരെ അവശനായ പ്രതി പീരുമേട് താലൂക്കാശുപത്രിയിൽ വച്ച് രാവിലെ 10.15 ന് മരിക്കുകയായിരുന്നു. ആദ്യം ഹൃദയാഘാതമാണെന്ന് പറഞ്ഞ പോലീസ് പിന്നീട് ന്യുമോണിയ ബാധിച്ചതാണെന്ന് തിരുത്തി. കേസിൽ ഇതുവരെ എട്ട് പൊലീസുകാരെ സസ്പെന്‍റ് ചെയ്യുകയും, ഒമ്പത് പേരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ അന്വേഷണത്തിലാണ് നടപടി എടുത്തത്. ഡിവൈഎസ്‌പിയുടെ റിപ്പോർട്ട് കിട്ടിയ ശേഷം കൂടുതൽ പൊലീസുകാര്‍ക്കെതിരെ നടപടി ഉണ്ടായേക്കും.

Intro:പീരുമേട് സബ് ജയിലിൽ റിമാന്‍റിലായയാള്‍ മരിച്ച സംഭവത്തില്‍ നിര്‍ണായകമായി സാക്ഷിമൊഴി. മരിച്ച രാജ്കുമാറിനെ ഓടിച്ചിട്ട് പിടിച്ചതാണെന്ന പൊലീസ് വാദം പൊളിയുന്നു. നാട്ടുകാർ പിടികൂടിയ പ്രതിയെ പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. Body:

12ാം തീയതി മൂന്നുമണിക്കാണ് രാജ്കുമാറിനെ നാട്ടുകാർ പിടികൂടിയത്.പുളിയൻമലയിൽ എത്തിച്ച് പ്രതിയെ നാട്ടുകാർ പോലീസിന് കൈമാറി. പൊലീസില്‍ ഏല്‍പിക്കുമ്പോൾ കുമാര്‍ ആരോഗ്യവാന്‍ ആയിരുന്നുവെന്നും ദൃക്സാക്ഷിയായ ആലീസ് വെളിപ്പെടുത്തുന്നു.

ബൈറ്റ്

ആലീസ്
(ദൃക്സാക്ഷി, പഞ്ചായത്തംഗം)

നേരത്തെ ആശുപത്രിയില്‍ കൊണ്ടുവന്ന പ്രതി ഏറെ ഭയപ്പെട്ടിരുന്നുവെന്നും എഴുന്നേല്‍ക്കാന്‍ പോലും പറ്റാത്ത സ്ഥിതിയിലായിരുന്നു രാജ്കുമാര്‍ ഉണ്ടായിരുന്നതെന്ന് നെടുങ്കണ്ടം ആശുപത്രിയിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പോലീസിന്റെ വാദങ്ങൾ പൊളിയുന്ന സാക്ഷിമൊഴികൾ ഉയരുന്നത്.16-ാം തിയതി പ്രതിയെ ജയിലിൽ എത്തിച്ചെന്ന് പോലീസ് പറയുമ്പോൾ, 17 ന് പുലർച്ചെ 1.30 ന് ആണ് പ്രതിയെ ജയിലിൽ എത്തിച്ചതെന്ന് ജയിൽ സൂപ്രണ്ട് വെളിപ്പെടുത്തീരുന്നു.
കുമാറിന്റെ ശരീരത്തിൽ നിരവധി മുറിവുകൾ കണ്ടെത്തിയിരുന്നു.ഇത് എങ്ങനെ സംഭവിച്ചു എന്ന കാര്യത്തിൽ വ്യക്തതയില്ല. നെടുങ്കണ്ടം സ്റ്റേഷനിലെ വിശ്രമമുറിയിൽ വെച്ചാണ് പ്രതി മർദനത്തിന് ഇരയായതെന്ന് ആരോപണം ഉയരുന്നുണ്ട്.
21-ന് വളരെ അവശനായ പ്രതി പീരുമേട് താലൂക്കാശുപത്രിയിൽ വച്ച് രാവിലെ 10.15ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.ആദ്യം ഹൃദയാഘാതമാണെന്ന് പറഞ്ഞ പോലീസ് പിന്നീട് നിമോണിയ ബാധിച്ചതാണെന്ന് തിരുത്തി.കേസിൽ ഇതുവരെ 8 പോലീസുകാരെ സസ്പെന്റ് ചെയ്യുകയും, 9 പേരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.Conclusion: ജില്ലാ പോലീസ് മേധാവിയുടെ അന്വേഷണത്തിൽ ആണ് നടപടി എടുത്തത്.ഡി. വൈ. എസ്.പി യുടെ റിപ്പോർട്ട് കിട്ടിയ ശേഷം കൂടുതൽ പോലീസുകൾക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്.

ETV BHARAT IDUKKI
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.