ഇടുക്കി: ഉയരക്കുറവ് ഒരു കുറവല്ല സനലിന്. മനക്കരുത്തുകൊണ്ട് ഉയരങ്ങൾ കീഴടക്കി സ്വന്തം ഗ്രാമത്തെ അഭിമാനത്തിന്‍റെ നെറുകയില്‍ എത്തിച്ചിരിക്കുകയാണ് ഇടുക്കി ചെമ്മണ്ണാര്‍ സ്വദേശിയായ സനല്‍. സംസ്ഥാന പാരാ അത്‌ലറ്റിക്‌സില്‍ രണ്ട് സ്വര്‍ണം കരസ്ഥമാക്കിയാണ് സനല്‍ നാടിന്‍റെ അഭിമാനമായത്.
കഴിഞ്ഞ മാസം നടന്ന സംസ്ഥാന പാര അത്‌ലറ്റിക്‌സില്‍ ഡിസ്‌കസ് ത്രോ, ജാവലിന്‍ ത്രോ ഇനങ്ങളിലാണ് സനല്‍ സ്വര്‍ണം എറിഞ്ഞു നേടിയത്. പങ്കെടുത്ത രണ്ടിനങ്ങളിലും സ്വര്‍ണം കരസ്ഥമാക്കി ചെമ്മണ്ണാറെന്ന കുടിയേറ്റ ഗ്രാമത്തിന്‍റെ അഭിമാനമായിരിക്കുകയാണ് ഇദ്ദേഹം.
ALSO READ:ദിലീപിന്‍റെ വീട്ടിൽ പരിശോധന ; നിര്‍ണായക നീക്കവുമായി ക്രൈം ബ്രാഞ്ച്
മാര്‍ച്ചില്‍ ബംഗളൂരുവിൽ നടക്കുന്ന ദേശീയ പാര അത്‌ലറ്റിക്‌സില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് സനല്‍. ചെറുപ്പം മുതൽ കലാ-കായിക രംഗങ്ങളില്‍ സജീവമായ ഇദ്ദേഹം, ചെമ്മണ്ണാറിന് സമീപം പള്ളുക്കുന്നില്‍ ചെറിയൊരു പലചരക്ക് സ്ഥാപനം നടത്തിവരികയാണ്. വിനയന്‍റെ സംവിധാന മികവില്‍ ഒരുങ്ങിയ 'അത്ഭുത ദ്വീപ്' എന്ന ചിത്രത്തിലും സനൽ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.