ഇടുക്കി: കൊവിഡ് കാലത്ത് പ്രതിസന്ധി നേരിടുന്ന ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസ പദ്ധതികളുമായി മൃഗസംരക്ഷണ വകുപ്പും ക്ഷീരവികസന വകുപ്പും രംഗത്ത്. കൊവിഡ് ബാധിച്ച് ക്വാറന്‍റൈനില്‍ കഴിയുന്ന ക്ഷീര കർഷകർക്ക് കാലിത്തീറ്റ വിതരണം ചെയ്‌തു. പഴയമൂന്നാറിലെ വിതരണ കേന്ദ്രത്തില്‍ നിന്നും ഏറ്റുവാങ്ങി പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിലാണ് കർഷകർക്ക് കൈമാറിയത്. കണ്ടെയ്ന്‍മെന്‍റ് സോണില്‍ താമസിക്കുന്നവരോ ക്വാറന്‍റൈനില്‍ കഴിയുന്നവരോ ആയ ക്ഷീര കര്‍ഷകരെ സഹായിക്കാനും അവരുടെ പ്രതിസന്ധിയിൽ ആശ്വാസമാകാനും ഉദ്ദേശിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് മൃഗസംരക്ഷണ വകുപ്പിലെ സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ രാമസാമി പറഞ്ഞു.
Also read: കാലിത്തീറ്റ വില വർധന : ക്ഷീരകര്‍ഷകർ പ്രതിസന്ധിയിൽ
രണ്ടു ലക്ഷം രൂപ വിലമതിക്കുന്ന കാലിത്തീറ്റയാണ് ദേവികുളം, മൂന്നാർ പഞ്ചായത്തുകളിലായി വിതരണം ചെയ്‌തത്. തദ്ദേശ ഭരണകൂടത്തിന്‍റെ സഹായത്തോടെയായിരുന്നു കാലിത്തീറ്റ വിതരണം. ഒരു പശുവിന് ഒരു ചാക്ക് എന്ന വിധത്തിലാണ് 1400 രൂപയോളം വിലമതിക്കുന്ന കാലിതീറ്റ വിതരണം ചെയ്‌തത്. ദേവികുളം വെറ്റിനറി സര്‍ജൻ ഡോ മീനമ്മാള്‍, ദേവികുളം പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം ശുഭ, മൂന്നാര്‍ ഗ്രാമപഞ്ചായത്ത് അംഗം വേലുച്ചാമി എന്നിവരുടെ നേതൃത്വത്തിലായിരുന്നു കാലിത്തീറ്റ വിതരണം നടന്നത്.