ഇടുക്കി: കുടുംബ വഴക്കിനെ തുടർന്ന് യുവാവ് കുത്തേറ്റ് മരിച്ചു. ആനവിലാസം മാധവൻകാനം സ്വദേശി മണികണ്ഠനാണ് (34) മരിച്ചത്. സംഭവത്ത തുടർന്ന് ഇയാളുടെ ബന്ധുവായ പവൻ രാജിനെ (54) കുമളി പൊലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. കൊല്ലപ്പെട്ട മണികണ്‌ഠന്‍റെ മാതൃ സഹോദരനാണ് പവന്‍രാജ്. കഴിഞ്ഞ ദിവസം പവന്‍രാജിന്‍റെ മകളുടെ ഭര്‍ത്താവും മണികണ്ഠനും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇത് ചോദ്യം ചെയ്യുന്നതിനിടെ ഇരുവരും തമ്മിൽ വക്കേറ്റമുണ്ടാകുകയും പവന്‍രാജ് മണികണ്‌ഠനെ കുത്തി വീഴ്‌ത്തുകയുമായിരുന്നു. നാട്ടുകാര്‍ ഉടൻ കുമളിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
കുമളി സിഐ ജോബി ആന്‍റണി, എസ്ഐ പ്രശാന്ത് പി.നായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പവന്‍രാജിന്‍റെ വീടിന് സമീപത്ത് നിന്നും ഇയാളെ പിടികൂടുകയായിരുന്നു.