ETV Bharat / state

അമ്മയുടെ മരണത്തില്‍ ദുരൂഹത; തുടരന്വേഷണം ആവശ്യപ്പെട്ട് മകന്‍ ഹൈക്കോടതിയില്‍

പൂപ്പാറ കൊളശ്ശേരി രാധയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും തുടരന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് മകന്‍ ഹൈക്കോടതിയില്‍

അമ്മയുടെ മരണത്തില്‍ ദുരൂഹതയെന്ന് മകന്‍  അമ്മയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് മകന്‍  ഇടുക്കി പൂപ്പാറ  ഗോവണിയില്‍ നിന്ന് വീണ് വീട്ടമ്മ മരിച്ച സംഭവം  Son says mothers death is a mystery  mystery in mothers death
അമ്മയുടെ മരണത്തില്‍ ദുരൂഹതയെന്ന് മകന്‍
author img

By

Published : Jun 22, 2022, 1:19 PM IST

ഇടുക്കി: അമ്മയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അത് നീക്കണമെന്നും ആവശ്യപ്പെട്ട് മകന്‍റെ പരാതി. പൂപ്പാറ കൊളശ്ശേരി സ്വദേശി അനീഷാണ് അമ്മയുടെ മരണത്തില്‍ ദുരൂഹത ഉന്നയിക്കുന്നത്. 2019 ജൂണ്‍ 22നാണ് അനീഷിന്‍റെ അമ്മയെ വീടിന് പിന്നില്‍ ഗോവണിയില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടത്.

തുടര്‍ന്ന് നടത്തിയ പോസ്‌റ്റ്‌മോര്‍ട്ടത്തില്‍ രാധയുടെ തലയില്‍ 20 സെന്‍റിമീറ്റര്‍ നീളത്തില്‍ വലിയ മുറിവുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പൊലീസിന്‍റെ എഫ് ഐ ആറിലും പോസ്‌റ്റ്‌മോര്‍ട്ട റിപ്പോര്‍ട്ടിലും മുറിവുകളെ വിവരിച്ചതില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് ചൂണ്ടികാട്ടിയാണ് അനീഷ് പരാതിയുമായെത്തിയത്. സംഭവത്തില്‍ സംശയമുയര്‍ന്നതോടെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് അനീഷ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

എന്നാല്‍ സ്വത്ത് തര്‍ക്കമാണ് പരാതിക്ക് പിന്നിലെന്ന് വരുത്തി തീര്‍ക്കുകയാണ് പൊലീസ് ചെയ്തതെന്ന് അനീഷ് പറഞ്ഞു. എന്നാല്‍ അമ്മയുടെ മരണത്തിന് മുമ്പ് തന്നെ കുടുംബം സ്വത്ത് കൈമാറ്റം ചെയ്തിരുന്നെന്നും വിഷയത്തില്‍ അന്വേഷണം തൃപ്‌തികരമല്ലെന്നും തുടന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് അനീഷ് ഹെക്കോടതിയെ സമീപിച്ചു.

also read:തിരുവനന്തപുരത്ത് കമിതാക്കള്‍ മരിച്ച നിലയില്‍; യുവതിയെ കൊന്ന് യുവാവ് ജീവനൊടുക്കിയതെന്ന് സൂചന

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.