ETV Bharat / state

കനത്ത മഞ്ഞുവീഴ്‌ച; ഇടുക്കിയിലും മൂന്നാറിലും തേയില ചെടികൾ കരിഞ്ഞുണങ്ങുന്നു - harison

കണ്ണൻദേവൻ കമ്പനി, ടാറ്റാ ടീ, ഹാരിസൺ തുടങ്ങിയ എസ്റ്റേറ്റുകളിലാണ് മഞ്ഞുവീഴ്‌ച രൂക്ഷമായതോടെ തേയിലച്ചെടികള്‍ വ്യാപകമായി കരിഞ്ഞുണങ്ങിയത്. കഴിഞ്ഞ വർഷവും മഞ്ഞുവീഴ്‌ച തേയില കൃഷിയെ ബാധിച്ചിരുന്നു.

snow fall in munnar  munnar tea plants perishing  idukki snowfall  idukki munnar  munnar  munnar tea plants  മുന്നാറിൽ കനത്ത മഞ്ഞുവീഴ്‌ച  മുന്നാറിൽ മഞ്ഞുവീഴ്‌ച  മുന്നാർ  മുന്നാറിൽ തേയിലത്തോട്ടങ്ങൾ നശിക്കുന്നു  മൂന്നാറിൽ തേയില ചെടികൾ കരിഞ്ഞുണങ്ങി  കണ്ണൻദേവൻ കമ്പനി  kannandevan company  harison  എസ്റ്റേറ്റുകളിൽ മഞ്ഞുവീഴ്‌ച
മുന്നാറിൽ കനത്ത മഞ്ഞുവീഴ്‌ച
author img

By

Published : Jan 24, 2023, 9:42 AM IST

മൂന്നാറിലെ മഞ്ഞുവീഴ്‌ചയിൽ തേയില ചെടികൾ കരിഞ്ഞുണങ്ങി

ഇടുക്കി: മഞ്ഞുവീഴ്‌ച രൂക്ഷമായതോടെ ഇടുക്കിയിൽ തേയിലച്ചെടികള്‍ വ്യാപമായി കരിഞ്ഞുണങ്ങുന്നു. ഏതാനും ദിവസങ്ങളായി രാത്രിയില്‍ അതിശൈത്യമാണ് മൂന്നാർ ഉൾപ്പെടെയുള്ള മലയോര മേഖലയില്‍ അനുഭവപ്പെടുന്നത്. കണ്ണൻദേവൻ കമ്പനി, ടാറ്റാ ടീ, ഹാരിസൺ തുടങ്ങിയ എസ്റ്റേറ്റുകളിലാണ് തേയില ചെടികൾ കരിഞ്ഞുണങ്ങിയത്.

പത്താം തീയതി മുതൽ തുടർച്ചയായി ദേവികുളം- മൂന്നാർ മേഖലയിൽ താപനില മൈനസ് അയിരുന്നു. മൂന്നാറിന് പുറമെ തേയിലത്തോട്ടങ്ങള്‍ ഏറെയുള്ള പീരുമേട്, കുട്ടിക്കാനം, ഏലപ്പാറ, വാഗമണ്‍, വണ്ടിപ്പെരിയാര്‍ മേഖലകളിൽ അതി ശൈത്യവും മഞ്ഞുവീഴ്‌ചയും അനുഭവപ്പെടുന്നുണ്ട്. പുലര്‍ച്ചെയോടെ മഞ്ഞുവീഴ്‌ച രൂക്ഷമാകും.

ഇതിനു പിന്നാലെ പകല്‍ ശക്തമായ വെയിലും അനുഭവപ്പെടുന്നുണ്ട്. തേയിലച്ചെടികളില്‍ മഞ്ഞിന്‍ കണങ്ങള്‍ തങ്ങി നില്‍ക്കുകയും പിന്നാലെ ശക്തമായ വെയിലേല്‍ക്കുകയും ചെയ്യുന്നതാണ് ഇലകള്‍ കരിയാന്‍ കാരണമാകുന്നത്. മുന്‍ വര്‍ഷങ്ങളിലും മഞ്ഞുവീഴ്‌ച തേയില കൃഷിയെ സാരമായി ബാധിച്ചിരുന്നു. സീസണിൽ കൊളുന്ത് ഉത്‌പാദനത്തെ ഇത് സാരമായി ബാധിക്കുമെന്നാണ് ആശങ്ക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.