ETV Bharat / state

നെടുങ്കണ്ടം പള്ളിയിലെ മോഷണം; ആറ് പേർ അറസ്‌റ്റിൽ

നെടുങ്കണ്ടം സെന്‍റ് സെബാസ്‌റ്റ്യൻസ് പള്ളിയിലെ കാണിക്ക വഞ്ചി കുത്തി തുറന്ന് പണവും, ഇന്‍വര്‍ട്ടര്‍ ബാറ്ററികളുമാണ് പ്രതികൾ മോഷ്‌ടിച്ചത്. അറസ്‌റ്റിലായ സമയത്ത് പ്രതികളില്‍ നിന്നും കഞ്ചാവും കണ്ടെത്തി.

ഇടുക്കി  നെടുങ്കണ്ടം സെന്‍റ് സെബാസ്‌റ്റ്യൻസ് പള്ളി  നെടുങ്കണ്ടം പള്ളിയിലെ മോഷണം  കാണിക്ക വഞ്ചി കുത്തി തുറന്ന് പണം മോഷ്‌ടിച്ചു  nedumgandam  nedumgandam church  six people arrested for theft  idukki  idukki local news
നെടുങ്കണ്ടം പള്ളിയിൽ മോഷണം
author img

By

Published : Dec 17, 2022, 12:32 PM IST

ഇടുക്കി: നെടുങ്കണ്ടം സെന്‍റ് സെബാസ്‌റ്റ്യൻസ് പള്ളിയിൽ മോഷണം നടത്തിയ സംഭവത്തിൽ ആറ് യുവാക്കൾ പിടിയിൽ. നെടുങ്കണ്ടം സ്വദേശികളായ ഓരുങ്കല്‍ ഷൈമോന്‍, കൃഷ്‌ണവിലാസം ദേവരാജ്, മാടത്താനിയില്‍ അഖില്‍, മന്നിക്കല്‍ ജമിന്‍, ചിറക്കുന്നേല്‍ അന്‍സില്‍, കുഴിപ്പില്‍ സുജിത് എന്നിവരാണ് അറസ്‌റ്റിലായത്. ദേവാലയത്തിന്‍റെ പുഃനര്‍ നിര്‍മാണം നടക്കുന്നതിനാല്‍ പാരിഷ് ഹാളിലാണ് കുര്‍ബാന അര്‍പ്പിയ്ക്കുന്നത്.

കഴിഞ്ഞ( 11-12-2022) ഞായറാഴ്‌ച ഹാളിന്‍റെ ജനാലയിലൂടെ സംഘം അകത്ത് കടന്ന് ഇന്‍വര്‍ട്ടര്‍ ബാറ്ററിയും കാണിക്ക വഞ്ചി കുത്തി തുറന്ന് പണവും മോഷ്‌ടിക്കുകയായിരുന്നു. തിങ്കളാഴ്‌ച രാവിലെ വികാരി കുര്‍ബാനയ്ക്കായി എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.

തുടർന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍, പ്രതികൾ പള്ളിയില്‍ അതിക്രമിച്ച് കയറി ബാറ്ററി മോഷ്‌ടിക്കുന്നത് കണ്ടെത്തി. തുടർന്ന് പള്ളി അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. അറസ്‌റ്റിലായ സമയത്ത്, പ്രതികളില്‍ നിന്നും കഞ്ചാവും കണ്ടെത്തി. കഴിഞ്ഞ കുറച്ച് നാളുകളായി പ്രദേശത്ത് നിരവധി മോഷണങ്ങള്‍ നടന്നിരുന്നു. ഈ സംഭവങ്ങളുമായി പ്രതികള്‍ക്ക് ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.