ഇടുക്കി: കരുണാപുരം പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്കുള്ള ദൂരം കാണിക്കുന്ന സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ചു. പ്രധാന റോഡുകളില്‍ നിന്നും ആരംഭിക്കുന്ന ഇടവഴികള്‍ കേന്ദ്രീകരിച്ചാണ് സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
പഞ്ചായത്തിലെ ചെറു ഗ്രാമങ്ങളിലേക്കുള്ള ദൂരവും വഴികളും ബോര്‍ഡുകളിലൂടെ അപരിചിതര്‍ക്ക് മനസിലാക്കാനാവും. പത്ത് ലക്ഷം രൂപ മുതല്‍ മുടക്കില്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി 80 ബോര്‍ഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്. പ്രകൃതി സംരക്ഷണം, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന്‍റെ ആവശ്യകത, ഉറവിട മാലിന്യ നിര്‍മ്മാർജ്ജനം തുടങ്ങിയ സന്ദേശങ്ങളും ഉള്‍പ്പെടുത്തിയാണ് സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്.