ETV Bharat / state

'പണം നല്‍കിയില്ലെങ്കില്‍ കൊടികുത്തും'; ശിവസേന ജില്ല പ്രസിഡന്‍റിന്‍റെ പേരില്‍ ഭീഷണിയെന്ന് പരാതി

'ശിവസേന ഇടുക്കി ജില്ല പ്രസിഡന്‍റിനാണോടാ നിന്‍റെ ഭീഷണി' എന്ന് ചോദിച്ചായിരുന്നു ഫോൺ സംഭാഷണം. പണം നല്‍കിയില്ലെങ്കില്‍ കൊടികുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി തോട്ടം നടത്തിപ്പുകാരനായ സുധാകരന്‍.

author img

By

Published : Aug 11, 2022, 11:03 PM IST

Etv BharatShiv Sena threatening plantation owner Idukki  തോട്ടം ഉടമയെ ഭീഷപ്പെടുത്തി പണം തട്ടാന്‍ ശിവസേന  തോട്ടം ഉടമയെ ഭീഷപ്പെടുത്തി ശിവസേന  ശിവസേന ജില്ലാ സെക്രട്ടറി എന്ന പേരില്‍ ഭീഷണി
Etv Bhaപണം നല്‍കിയില്ലെങ്കില്‍ കൊടികുത്തു; തോട്ടം ഉടമയെ ഭീഷപ്പെടുത്തി പണം തട്ടാന്‍ ശിവസേനrat

ഇടുക്കി: ഏലതോട്ടത്തിലെ നിര്‍മാണ പ്രവൃത്തികള്‍ തടയുമെന്ന് ഭീഷണിപ്പെടുത്തി ശിവസേന നേതാവ് പണം തട്ടാന്‍ ശ്രമിച്ചതായി പരാതി. ശിവസേന ജില്ല പ്രസിഡന്‍റ് എന്ന പേരില്‍ തോട്ടം നടത്തിപ്പുകാരനായ സുധാകരനെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഇടുക്കി മൈലാടുംപാറയിലെ ഏലതോട്ടത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുമെന്നും പണം നല്‍കിയില്ലെങ്കില്‍ കൊടി കുത്തുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

ശിവസേന ജില്ല സെക്രട്ടറിയുടെ പേരില്‍ ഭീഷണിയെന്ന് പരാതി

പരാതി ഇങ്ങനെ: ഏലത്തോട്ടത്തിലെ ജലസേചനത്തിനായി മൈലാടുംപാറ കെആര്‍ എസ്‌റ്റേറ്റില്‍ കുളം നിര്‍മിച്ചുവരികയായിരുന്നു. നിലവിലുള്ള കുളത്തിന്റെ ആഴം കൂട്ടുകയാണ് ചെയ്യുന്നത്. നിര്‍മാണം സംബന്ധിച്ച് വിവിധ വകുപ്പുകളില്‍ അറിയിപ്പും നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥനാണെന്നും പരിസ്ഥിതി പ്രവര്‍ത്തകനാണെന്നും സ്വയം പരിചയപ്പെടുത്തി ഒരാള്‍ എത്തുകയും വിവിധ ലൈസന്‍സുകള്‍ക്കായി 25000 രൂപ ആവശ്യപ്പെടുകയും ചെയ്തു.

15000 രൂപ ആദ്യ ഘട്ടമായി വാങ്ങി. പിന്നീട് ശിവസേന ജില്ല പ്രസിഡന്‍റ് എന്ന് പരിചയപെടുത്തി ഒരാള്‍ ഫോണില്‍ വിളിക്കുകയും 50000 രൂപ ആവശ്യപെടുകയുമായിരുന്നു. നല്‍കാന്‍ തയ്യാറാവാതെ വന്നതോടെ ഭീഷണി പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതായി ഉടുമ്പന്‍ചോല പൊലീസില്‍ പരാതി നല്‍കി . 'ശിവസേന ഇടുക്കി ജില്ല പ്രസിഡന്‍റിനാണോടാ നിന്‍റെ ഭീഷണി' എന്നായിരുന്നു ഫോണില്‍ സംസാരിച്ചത്. തമിഴ്‌നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ഭൂമി. സംഭവം സംബന്ധിച്ച് തോട്ടം ഉടമയും ഉടുമ്പന്‍ചോല പൊലീസില്‍ പരാതി നല്‍കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.