ETV Bharat / state

രണ്ട് ദിവസത്തിനിടെ 14 പേർക്ക് കൊവിഡ്; ശാന്തൻപാറ കണ്ടെയ്ൻ‌മെന്‍റ് സോൺ

സമ്പർക്ക പട്ടികയിലുള്ളവർക്കും പ്രദേശവാസികൾക്കും നാളെ ആന്‍റിജൻ പരിശോധന നടത്തും. ആളുകൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് രോഗവ്യാപനത്തിന് കാരണമെന്ന് പഞ്ചായത്ത് അധികൃതർ.

shanthanpara containment zone  ശാന്തൻപാറയിൽ കണ്ടെയിൻമെന്‍റ് സോൺ  ആന്‍റിജൻ പരിശോധന ശാന്തൻപാറ  antigen test shanthanpara  shanthanpara covid news latest  ശാന്തൻപാറ കൊവിഡ് കേസുകൾ
ശാന്തൻപാറയിൽ കണ്ടെയിൻമെന്‍റ് സോൺ
author img

By

Published : Sep 18, 2020, 12:05 PM IST

ഇടുക്കി: ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ രണ്ട് ദിവസത്തിനുള്ളിൽ 14 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പും പഞ്ചായത്തും ആശങ്കയിൽ. കൊവിഡ് ബാധിതരുടെ വീടുകൾ എല്ലാം ഒരിടത്തായതിനാലും 14 പേർക്ക് രോഗം സ്ഥിരീകരിച്ചതിനാലും ശാന്തൻപാറ പത്താം വാർഡ് കണ്ടെയ്ൻ‌മെന്‍റ് സോണായി പ്രഖ്യാപിച്ചു.

ശാന്തൻപാറയിൽ കണ്ടെയിൻമെന്‍റ് സോൺ

39കാരനായ തോട്ടം തൊഴിലാളിക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 25 പേരുൾപ്പെടെ 103 പേർക്ക് ആന്‍റിജൻ പരിശോധന നടത്തിയപ്പോഴാണ് മറ്റ് 13 പേർക്ക് രോഗം ബാധിച്ചതായി കണ്ടെത്തിയത്. ഇവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. രോഗ ബാധിതരിൽ 11 വയസുള്ള രണ്ട് കുട്ടികളും ഉൾപ്പെടുന്നു. സമ്പർക്ക പട്ടികയിലുള്ളവർക്കും പ്രദേശവാസികൾക്കും നാളെ ആന്‍റിജൻ പരിശോധന നടത്തും. ആളുകൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് രോഗവ്യാപനത്തിന് കാരണമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. രോഗ വ്യാപനം തടയാൻ ആരോഗ്യ വകുപ്പിനൊപ്പം പഞ്ചായത്തും പൊലീസും കർശന നടപടികൾ ആരംഭിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.