ഇടുക്കി: കൊവിഡ് കാലത്ത് നിര്‍ധന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ എത്തിക്കാൻ വേറിട്ട പ്രവര്‍ത്തനവുമായി അടിമാലി മാര്‍ബസേലിയോസ് കോളജിലെ എസ്.എഫ്.ഐ യൂണിറ്റ് അംഗങ്ങൾ. പരിസരപ്രദേശങ്ങളിൽ നിന്ന് എത്തിക്കുന്ന ചക്ക വറുത്ത് വില്‍പ്പന നടത്തി അതിലൂടെ ലഭിക്കുന്ന തുകയിൽ പഠനോപകരണങ്ങള്‍ വാങ്ങിനൽകാനാണ് ഇവരുടെ തീരുമാനം.
സഹപാഠിക്കൊരു കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായാണ് എസ്.എഫ്.ഐ യൂണിറ്റ് അംഗങ്ങൾ കൊവിഡ് കാലത്ത് കരുതലിന്‍റെ വേറിട്ട പ്രവര്‍ത്തനവുമായി രംഗത്തെത്തിയത്. ചക്ക പറിച്ച് വറുത്ത് വിപണിയിലെത്തിക്കാന്‍ ഇരുപതോളം പ്രവര്‍ത്തകരുടെ കൂട്ടായ പരിശ്രമവുമുണ്ട്.
ALSO READ: കൊവിഡ് : അന്വേഷണവുമായി സഹകരിക്കണമെന്ന് ചൈനയോട് ലോകാരോഗ്യ സംഘടന
എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ഷൈബി, പ്രസിഡന്‍റ് ഏബല്‍ ജോബി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചക്ക വറുത്ത് വില്‍പ്പനക്ക് പാകമാക്കുന്നത്. തുടർന്നും ഇത്തരം മികച്ച പ്രവർത്തനങ്ങളുടെ ഭാഗമാകുമെന്ന് എസ്.എഫ്.ഐ പ്രവർത്തകർ അറിയിച്ചു.