ETV Bharat / state

അതിഥി തൊഴിലാളിയായ യുവതിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചു; പ്രതി അറസ്‌റ്റിൽ - കാഞ്ഞിരംമൂട്ടിൽ

കുളപ്പാറചാൽ സ്വദേശി സിജു ക്ലീറ്റസാണ് അതിഥി തൊഴിലാളിയായ യുവതിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ അറസ്‌റ്റിലായത്.

idukki  idukki local news  idukki latest news  sexual assault against migrant women worker  Auto driver arrested assaulted women idukki  ഇടുക്കി  കുളപ്പാറചാൽ  കാഞ്ഞിരംമൂട്ടിൽ സിജു ക്ലീറ്റസ്  അഥിതി തൊഴിലാളിയായ യുവതി  വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം  കുളപ്പാറചാൽ  കാഞ്ഞിരംമൂട്ടിൽ
വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം
author img

By

Published : Dec 30, 2022, 3:36 PM IST

ഇടുക്കി: അതിഥി തൊഴിലാളിയായ യുവതിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഓട്ടോ ഡ്രൈവർ അറസ്‌റ്റിൽ. കുളപ്പാറചാൽ സ്വദേശി കാഞ്ഞിരംമൂട്ടിൽ സിജു ക്ലീറ്റസാണ് അറസ്‌റ്റിലായത്. ഇന്നലെ (29.12.2022) പകൽ 11 മണിയോടെയാണ് കേസിനാസ്‌പദമായ സംഭവം.

ഓട്ടോ ഡ്രൈവറായ സിജു ഒട്ടോറിക്ഷയിൽ രാജകുമാരി ബി ഡിവിഷന് സമീപം യുവതി താമസിക്കുന്ന വീട്ടിലെത്തി കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. വെള്ളം എടുക്കുന്നതിനായി യുവതി അകത്തേയ്ക്ക് പോയ സമയം ഇയാൾ വീടിനുള്ളിൽ കയറി മുൻവശത്തെ വാതിൽ കുറ്റിയിട്ടു. പിന്നീട് യുവതിയെ കടന്ന് പിടിച്ചു. കുതറി മാറി അടുക്കള വാതിൽ വഴി പുറത്തിറങ്ങാൻ ശ്രമിച്ച യുവതിയെ വലിച്ച് നിലത്തിട്ടു.

യുവതിയെ വലിച്ചിഴച്ച് കിടപ്പുമുറിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പ്രതി പിൻവശത്തെ വാതിൽ അടക്കാൻ ശ്രമിക്കുന്നതിനിടെ യുവതി മുൻ വശത്തെ വാതിൽ തുറന്ന് ഓടി രക്ഷപ്പെടുകയും സമീപവാസികളെ അറിയിക്കുകയുമായിരുന്നു. നാട്ടുകാർ എത്തിയതോടെ പ്രതി ഓട്ടോയുമായി രക്ഷപ്പെട്ടു.

രാജാക്കാട് എസ്ഐ അനൂപിന്‍റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് പ്രതിയെ പിടികൂടിയത്. എഎസ്ഐ ബിനോജ്, മധു, ബിജു, ദിലീപ്, റസിയ, ഭാവന എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.