ETV Bharat / state

ഹോം നഴ്‌സിങ് ജോലി അന്വേഷിച്ചെത്തിയ യുവതിയെ വിവാഹവാഗ്‌ദാനം നല്‍കി പീഡിപ്പിച്ചു; പ്രതിയെ പൊലീസ് പിടികൂടിയത് ആന്ധ്രയില്‍ നിന്നും - ഇന്നത്തെ പ്രധാന വാര്‍ത്ത

തൊടുപുഴ കുടയത്തൂര്‍ കൂവപ്പള്ളി കുന്നത്തുപമ്പില്‍ അനില്‍പ്രഭയെയാണ് (36) തൊടുപുഴ എസ്‌ഐ ജി അജയകുമാറും സംഘവും ആന്ധ്രാപ്രദേശിലെ ഈസ്‌റ്റ് ഗോദാവരിയില്‍നിന്നു പിടികൂടിയത്

rape  promise to marry  man arrested from andraprdesh  home nurse  job consultancy  anilprabha arrested  latest news in idukki  ഹോം നഴ്‌സിങ്  യുവതിയെ വിവാഹവാഗ്‌ദാനം നല്‍കി പീഡിപ്പിച്ചു  പ്രതിയെ പൊലീസ് പിടികൂടിയത് ആന്ധ്രയില്‍ നിന്നും  അനില്‍പ്രഭ  ജോബ് കണ്‍സള്‍ട്ടന്‍സി  ഇടുക്കി ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ഹോം നഴ്‌സിങ് ജോലി അന്വേഷിച്ചെത്തിയ യുവതിയെ വിവാഹവാഗ്‌ദാനം നല്‍കി പീഡിപ്പിച്ചു; പ്രതിയെ പൊലീസ് പിടികൂടിയത് ആന്ധ്രയില്‍ നിന്നും
author img

By

Published : Jun 9, 2023, 4:19 PM IST

Updated : Jun 9, 2023, 4:56 PM IST

ഇടുക്കി: ഹോം നഴ്‌സിങ് ജോലി അന്വേഷിച്ചെത്തിയ യുവതിയെ വിവാഹവാഗ്‌ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ പൊലീസ് ആന്ധ്രയില്‍നിന്ന് അറസ്‌റ്റ് ചെയ്‌തു. തൊടുപുഴ കുടയത്തൂര്‍ കൂവപ്പള്ളി കുന്നത്തുപമ്പില്‍ അനില്‍പ്രഭയെയാണ് (36) തൊടുപുഴ എസ്‌ഐ ജി അജയകുമാറും സംഘവും ആന്ധ്രാപ്രദേശിലെ ഈസ്‌റ്റ് ഗോദാവരിയില്‍നിന്നു പിടികൂടിയത്. ഇയാള്‍ ഗോദാവരി ജില്ലയിലെ ബോറംപാലം എന്ന സ്ഥലത്ത് യു പി സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു.

കഴിഞ്ഞ ഏപ്രില്‍ നാലിനാണ് കുമളി സ്വദേശിയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതി ഡിജിപിക്ക് പീഡനപരാതി നല്‍കിയത്. തുടര്‍ന്ന് കേസ് തൊടുപുഴ പൊലീസിനു കൈമാറുകയായിരുന്നു. പ്രതിയും സുഹൃത്തും ചേര്‍ന്ന് തൊടുപുഴ മണക്കാട് ജങ്ഷനില്‍ വീട്ടുജോലിക്കാരെയും ഹോം നഴ്‌സുമാരെയും മറ്റും നല്‍കുന്ന ജോബ് കണ്‍സള്‍ട്ടൻസി നടത്തിയിരുന്നു.

ജോബ് കണ്‍സള്‍ട്ടന്‍സിയില്‍ പരസ്യം കണ്ട് എത്തി യുവതി: സമൂഹ മാധ്യമങ്ങള്‍ വഴിയാണ് സ്ഥാപനത്തിന്‍റെ പ്രചാരണം നടത്തിയിരുന്നത്. ഹോം നഴ്‌സിനെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടാണ് യുവതി സ്ഥാപനവുമായി ബന്ധപ്പെട്ടത്. തുടര്‍ന്ന് ജോലി ശരിയായിട്ടുണ്ടെന്ന് അറിയിച്ച്‌ യുവതിയെ തൊടുപുഴയിലേക്ക് വിളിച്ചുവരുത്തി.

ജോലി ശരിയാക്കിത്തരാമെന്ന് ഉറപ്പുനല്‍കിയ പ്രതി യുവതിയെ നഗരത്തിലെ ലോഡ്‌ജില്‍ താമസിപ്പിച്ചശേഷം ഇവിടെ അതിക്രമിച്ചുകയറി പീഡിപ്പിക്കുകയായിരുന്നു. ജോലി ശരിയാക്കി നല്‍കിയശേഷം വിവാഹവാഗ്‌ദാനം നല്‍കി യുവതിയെ നഗരത്തിലെ ഒരു ലോഡ്‌ജിലും പിന്നീട് നഗരത്തിനു സമീപത്തെ വാടകവീട്ടിലും 2022 മെയ് 28 മുതല്‍ 2023 ഫെബ്രുവരി 15 വരെ താമസിപ്പിച്ചു പീഡനത്തിനു വിധേയമാക്കി. താൻ വിവാഹമോചിതനായതിനാല്‍ വിവാഹം കഴിച്ച്‌ ഒന്നിച്ച്‌ ജീവിക്കാമെന്നാണ് യുവതിയെ വിശ്വസിപ്പിച്ചത്.

പിന്നീട് ഇയാള്‍ യുവതിയെ കബളിപ്പിച്ച്‌ ജോലിക്കായി തെലങ്കാനയിലെ സെക്കന്തരാബാദിലേക്ക് പോയി. ഇതോടെയാണ് യുവതി ഡിജിപിക്ക് പരാതി നല്‍കിയത്. പ്രതിയെ പിടികൂടാനായി ഈ മാസം രണ്ടിന് പൊലീസ് സംഘം സെക്കന്തരാബാദിലെത്തി.

പ്രതിയെ വീട് വളഞ്ഞ് പിടികൂടി പൊലീസ്: ലോക്കല്‍ പൊലീസിന്‍റെയും മലയാളി സമാജത്തിന്‍റെയും സഹായത്തോടെ അന്വേഷണം നടത്തുന്നതിനിടെ പ്രതി ബോറാംപാലം എന്ന സ്ഥലത്തേക്ക് കടന്നു. ഇവിടെയെത്തി സ്‌കൂളില്‍ അധ്യാപകജോലി തരപ്പെടുത്തി സ്‌കൂള്‍ അധികൃതര്‍ എടുത്തു നല്‍കിയ വീട്ടില്‍ ഇയാള്‍ താമസവും തുടങ്ങി. ഇവിടെയെത്തിയ പൊലീസ് സംഘം ലോക്കല്‍ പൊലീസിന്‍റെ സഹായത്തോടെ വീട് വളഞ്ഞ് പ്രതിയെ പിടികൂടുകയായിരുന്നു.

പ്രതി മൂന്നു തവണ വിവാഹം കഴിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പിടിയിലാകുമ്പോള്‍ ഒരു സ്ത്രീയും കുട്ടിയും ഒപ്പമുണ്ടായിരുന്നു. നേരത്തെ പ്രതി തന്‍റെ രണ്ടാം ഭാര്യയുമായുള്ള വിവാഹമോചനക്കേസ് നടക്കുമ്പോള്‍ കുഞ്ഞിനെ തട്ടിയെടുത്ത് ആന്ധ്രാപ്രദേശിലേക്ക് കടന്നിരുന്നു. അന്ന് ഭാര്യ നല്‍കിയ പരാതിയില്‍ തൊടുപുഴ പൊലീസ് നിരവധി തവണ വിളിച്ചിട്ടും ഇയാള്‍ ഹാജരായിരുന്നില്ല.

ബുധനാഴ്‌ച കസ്‌റ്റഡിയിലെടുത്ത ഇയാളെ ഇന്നലെ ഉച്ചകഴിഞ്ഞ് തൊടുപുഴയില്‍ എത്തിച്ചു. പരാതിക്കാരിയെ എത്തിച്ച്‌ പ്രതിയെ തിരിച്ചറിഞ്ഞശേഷം അറസ്‌റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി. എസ്‌ഐ. പി.കെ.സലീം, സിപിഒമാരായ ഇ.എ.നിസാര്‍, പി.ജി. മനു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Last Updated : Jun 9, 2023, 4:56 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.