ഇടുക്കി: ഏഴാമത് സാമ്പത്തിക സെൻസസിന് കട്ടപ്പന മേഖലയിൽ തുടക്കമായി. കട്ടപ്പന നഗരസഭ ചെയർമാൻ ജോയ് വെട്ടിക്കുഴിയിൽ നിന്നും വിശദ വിവരങ്ങൾ ശേഖരിച്ചുകൊണ്ടാണ് പ്രവർത്തനങ്ങൾക്ക് ആരംഭമായത്.
മൊബൈൽ ആപ്ലിക്കേഷൻ വഴി നഗരസഭയിലെ ഓരോ വീടുകളിലും സ്ഥാപനങ്ങളിലും നേരിട്ടെത്തിയാണ് വിവരങ്ങൾ ശേഖരിക്കുന്നത്. മുൻകാലങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥർ മുഖേനയാണ് വിവരശേഖരണം നടത്തിയിരുന്നത്. എന്നാൽ ഈ വർഷം മുതൽ അക്ഷയ ഡിജിറ്റൽ സേവാ കോമൺ സർവീസിനെയാണ് വിവര ശേഖരണം ഏൽപ്പിച്ചിരിക്കുന്നത്. സെൻസസ് ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കുവാൻ വോളണ്ടറിയേഴ്സിന് ചെയർമാൻ നിർദേശം നൽകി.