ETV Bharat / state

ഭൂതത്താൻകെട്ട് - ഇടമലയാർ 66 കെവി ടവർ ലൈനിലെ അലുമിനിയം കമ്പി മോഷണ കേസ്: 7 പേർ അറസ്‌റ്റിൽ - ഭൂതത്താൻകെട്ട്

ടവർ ലൈനിലെ 1000 കിലോ അലുമിനിയം കമ്പികൾ മോഷ്‌ടിച്ച് പ്രതികൾ ആക്രിക്കടയിൽ മോഷണം നടത്തുകയായിരുന്നു

Seven persons arrested theft of aluminum wire  theft of aluminum wire from Bhutathankett  idukki theft case  Bhutathankett tower line theft  kerala news  malayalam news  ഇടമലയാർ 66 കെവി ടവർ ലൈൻ  ടവർ ലൈനിലെ അലുമിനിയം കമ്പി മോഷണ കേസ്  മോഷണ കേസ്  കേരള വാർത്തകൾ  ഇടിക്കി മോഷണകേസിൽ ഏഴ്‌ പേർ അറസ്‌റ്റിൽ
അലുമിനിയം കമ്പി മോഷണ കേസ്
author img

By

Published : Jan 27, 2023, 6:14 PM IST

എറണാകുളം: ഭൂതത്താൻകെട്ട് - ഇടമലയാർ 66 കെവി ടവർ ലൈനിലെ 1000 കിലോ അലുമിനിയം കമ്പി മോഷ്‌ടിച്ച കേസിൽ എഴു പേർ പിടിയിൽ. വടാട്ടുപ്പാറ, ചക്കിമേട് സ്വദേശികളായ ബിനു (44), മത്തായി (54), സാബു (44), ജ്യോതി കുമാർ (23), ജിബി (48), മനോജ് (47), തങ്കളത്ത് ആക്രികട നടത്തുന്ന ഷാജി (56) എന്നിവരെയാണ് മോഷണമുതലുമായി കുട്ടമ്പുഴ പൊലീസ് പിടികൂടിയത്. 2022 ഡിസംബർ 20 മുതൽ 2023 ജനുവരി 20 വരെയുള്ള കാലയളവിലാണ് മോഷണം.

പ്രതികൾ സംഘം ചേർന്ന് നിർമാണം നിർത്തിവച്ചിരുന്ന ഭൂതത്താൻകെട്ട് - ഇടമലയാർ 66 കെവി ടവർ ലൈനിലെ 1000 കിലോ അലുമിനിയം കമ്പികൾ മോഷണം നടത്തി തങ്കളത്തെ ആക്രികടയിൽ വിൽപന നടത്തുകയായിരുന്നു. മോഷണ സംഘത്തിലെ അംഗങ്ങളെ അലത്തൂർ, എളമക്കര, മാലിപ്പാറ, വടാട്ടുപ്പാറ എന്നിവിടങ്ങളിൽ നിന്ന് ഇൻസ്‌പെക്‌ടർ എസ്.ഷൈന്‍റെ നേതൃത്വത്തിൽ എസ്.ഐ മാരായ പി.വി.ജോർജ്, ലിബു തോമസ്, അജികുമാർ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്‌തത്, കേസ് രജിസ്റ്റർ ചെയ്‌ത്‌ 24 മണിക്കൂറിനുള്ളിൽ മോഷണ സംഘത്തിലെ എല്ലാ പ്രതികളെയും പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.