ETV Bharat / state

ഇടുക്കിയിലെ കോൺഗ്രസിൽ പൊട്ടിത്തെറി ; മുതിർന്ന നേതാവ് പാര്‍ട്ടി വിട്ടേക്കും

ഇടുക്കി ഡിസിസി പ്രസിഡന്‍റായി സി.പി മാത്യു ചുമതലയേറ്റതിന് തൊട്ടുപിന്നാലെയാണ് പുതിയ പ്രതിസന്ധി.

senior leader may leave congress in idukki  ഇടുക്കിയിൽ കോൺഗ്രസിൽ പൊട്ടിത്തെറി  ഇടുക്കി കോൺഗ്രസ്  കോൺഗ്രസ്  മുതിർന്ന നേതാവ് കോൺഗ്രസ് വിട്ടേക്കും  എൻസിപി  ഇടുക്കി ഡിസിസി പ്രസിഡന്‍റ്  congress  congress leader
ഇടുക്കിയിൽ കോൺഗ്രസിൽ പൊട്ടിത്തെറി; മുതിർന്ന നേതാവ് കോൺഗ്രസ് വിട്ടേക്കും
author img

By

Published : Sep 7, 2021, 3:38 PM IST

ഇടുക്കി : ജില്ല കോൺഗ്രസിൽ പൊട്ടിത്തെറി. നെടുങ്കണ്ടം സ്വദേശിയായ കെ.പി.സി.സി അംഗം പാർട്ടി വിട്ട് എൻസിപിയില്‍ പോകുന്നതായി അഭ്യൂഹം. ഇടുക്കി ഡിസിസി പ്രസിഡന്‍റായി സി.പി മാത്യു ചുമതലയേറ്റതിന് തൊട്ടുപിന്നാലെയാണ് പുതിയ പ്രതിസന്ധി. ഏതാനും നാളുകളായി കോൺഗ്രസിന്‍റെ പരിപാടികളിൽ നിന്ന് ഒഴിവാക്കുന്നതാണ് നേതാവിന്‍റെ ചുവടുമാറ്റത്തിന്‍റെ കാരണം.

ഇടുക്കിയിലെ തോട്ടം തൊഴിലാളികൾക്കിടയിൽ സ്വാധീനമുള്ള നേതാവിന്‍റെ കൂറുമാറ്റം പാർട്ടിയിൽ വൻ പ്രതിസന്ധിയ്ക്ക് വഴിയൊരുക്കും. ശക്തമായ യൂണിയൻ സംവിധാനം പാർട്ടിയുടെ മുതിർന്ന നേതാവായ ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്.

നേതാവിന്‍റെ പാർട്ടി വിടൽ ഒഴിവാക്കാൻ ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുനയ ശ്രമങ്ങൾ ആരംഭിച്ചു. ഡിസിസി പ്രസിഡന്‍റ് സി.പി മാത്യു കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്‍റെ വീട്ടിലെത്തി ചർച്ച നടത്തിയിരുന്നു.

അതേസമയം, പി.സി ചാക്കോയുമായി അടുത്ത ബന്ധമുള്ള നേതാവ് എൻസിപിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ പൂർത്തീകരിച്ചതായാണ് വിവരം. എൻസിപി ജില്ല പ്രസിഡന്‍റ് സ്ഥാനത്തേക്ക് എത്തുമെന്നാണ് സൂചന.

Also Read: നിപ : വളർത്തുമൃഗങ്ങളുടെ സാമ്പിൾ ശേഖരിച്ച് പ്രത്യേക സംഘം

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ ഈ നേതാവ് ശ്രമിച്ചതായി പരാതി ഉയര്‍ന്നിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.