ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പില്‍ നെടുങ്കണ്ടത്ത് യുഡിഎഫിനെ പരാജയപ്പെടുത്താന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പണം വാങ്ങിയതായി പരാതി. പ്രദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആര്‍എസ്‌പിയും ഇത് സംബന്ധിച്ച് കെപിസിസിക്ക് പരാതി നല്‍കി. നെടുങ്കണ്ടത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും പാര്‍ട്ടിയുടെ ഉന്നത പദവി അലങ്കരിക്കുന്നവരുമായ മൂന്ന് പേര്‍ പണം കൈപറ്റി യുഡിഎഫിനെ പരാജയപ്പെടുത്തിയെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. സിപിഎമ്മില്‍ നിന്നും 25 ലക്ഷം രൂപ ഇവര്‍ കൈപറ്റിയതായാണ് ആരോപണം. കഴിഞ്ഞ രണ്ട് തവണയായി മൃഗീയ ഭൂരിപക്ഷത്തില്‍ യുഡിഎഫ് ഭരിച്ച പഞ്ചായത്ത് ഇത്തവണ എല്‍ഡിഎഫ് പിടിച്ചെടുത്തിരുന്നു. കോണ്‍ഗ്രസിന്‍റെ ശക്തി കേന്ദ്രങ്ങളില്‍ പോലും യുഡിഎഫ് വന്‍ പരാജയമാണ് നേരിട്ടത്.
യുഡിഎഫിനെ പരാജയപ്പെടുത്താന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പണം വാങ്ങിയതായി പരാതി
നെടുങ്കണ്ടത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മൂന്ന് പേര്‍ പണം കൈപറ്റി യുഡിഎഫിനെ പരാജയപ്പെടുത്തിയെന്നാണ് ആരോപണം