ETV Bharat / state

സേനാപതി പഞ്ചായത്ത് ഭരണം പ്രതിസന്ധിയില്‍; യുഡിഎഫിനെ വെട്ടിലാക്കി കോണ്‍ഗ്രസ്സ് അംഗം രാജിവച്ചു

സേനാപതി പഞ്ചായത്ത് രൂപീകരിച്ചതിന് ശേഷം ആദ്യമായിട്ടാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് അധികാരത്തിലെത്തുന്നത്.

author img

By

Published : Nov 27, 2019, 2:47 AM IST

Updated : Nov 27, 2019, 7:24 AM IST

സേനാപതി പഞ്ചായത്ത് ഭരണം പ്രതിസന്ധിയില്‍; യുഡിഎഫിനെ വെട്ടിലാക്കി കോണ്‍ഗ്രസ്സ് അംഗം രാജിവച്ചു
സേനാപതി പഞ്ചായത്ത് ഭരണം പ്രതിസന്ധിയില്‍; യുഡിഎഫിനെ വെട്ടിലാക്കി കോണ്‍ഗ്രസ്സ് അംഗം രാജിവച്ചു

ഇടുക്കി: സേനാപതി പഞ്ചായത്ത് ഭരണം പ്രതിസന്ധിയില്‍. യുഡിഎഫിനെ വെട്ടിലാക്കി കോണ്‍ഗ്രസ് അംഗം രാജിവച്ചു. മുന്നണി ധാരണപ്രകാരം നിലവിലുള്ള പ്രസിഡന്‍റ് ജോസ് കാഞ്ഞിരക്കോണം പ്രസിഡന്‍റ് പദവി രാജിവെച്ചൊഴിയാത്തതിനെ തുടര്‍ന്നാണ് ഒമ്പതാം വാര്‍ഡ് അംഗം ജോണി മാമ്പിള്ളി രാജി സമര്‍പ്പിച്ചത്. അവസാന ഒരു വർഷം പ്രസിഡന്‍റ് പദവി നൽകാം എന്ന ധാരണ മുന്നണി പാലിക്കാതെ വന്നതോടെയാണ് രാജി . ഇതോടെ പഞ്ചായത്തില്‍ യുഡിഎഫിന്‍റെ ഭൂരിപക്ഷം നഷ്ടമായി.

സേനാപതി പഞ്ചായത്ത് രൂപീകരിച്ചതിന് ശേഷം ആദ്യമായാണ് യു ഡി എഫ് ഇവിടെ അധികാരത്തിലെത്തുന്നത്. ആദ്യം പ്രസിഡന്‍റായി തെരഞ്ഞെടുത്തത് നിലവില്‍ രാജിവച്ച ജോണി മാമ്പിള്ളിയെയായിരുന്നു. ഇതിന് ശേഷം ഒന്നര വര്‍ഷം പിന്നിട്ടപ്പോള്‍ ഗ്രൂപ്പ് പോര് രൂക്ഷമായതിനെ തുടര്‍ന്ന് ഡി സി സി യുടെ നിര്‍ദ്ദേശ പ്രകാരം ജോണി മാമ്പിള്ളി രാജിവെയ്ക്കുകയും ജോസ് കാഞ്ഞിരകോണം പ്രസിഡന്‍റാകുകയും ചെയ്തു.

അവസാന ഒരു വര്‍ഷം ജോണി മാമ്പിള്ളിക്ക് പ്രസിഡന്‍റ് സ്ഥാനം തിരിച്ച് നൽകാമെന്ന ധാരണ എഴുതിയുണ്ടാക്കിയതിന് ശേഷമായിരുന്നു ഭരണ നേതൃത്വമാറ്റം ഉണ്ടായത്. ഒരു ഗ്രൂപ്പിലുമില്ലാതെ നിഷ്പക്ഷമായി നിന്ന തന്നെ ഇരുഗ്രൂപ്പിലെയും നേതാക്കന്മാര്‍ അവഗണിക്കുകയായിരുന്നെന്നും ഏതെങ്കിലും ഗ്രൂപ്പില്‍ നിന്ന് നേതാക്കന്മാരെ പ്രീതിപ്പെടുത്താതെ കോൺഗ്രസ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും ജോണി മാമ്പിള്ളി പറഞ്ഞു.

Intro:സേനാപതി പഞ്ചായത്ത് ഭരണം പ്രതിസന്ധിയില്‍. യൂ ഡി എഫിനെ വെട്ടിലാക്കി കോണ്‍ഗ്രസ്സ് അംഗം രാജിവച്ചു. മുന്നണി ധാരണപ്രകാരം നിലവിലുള്ള പ്രസിഡന്റ്  ജോസ് കാഞ്ഞിരക്കോണം പ്രസിഡന്റ് പദവി  രാജിവച്ചൊഴിയാത്തതിനെ തുടര്‍ന്നാണ് ഒമ്പതാം വാര്‍ഡ് അംഗം ജോണി മാംമ്പിള്ളി രാജി സമര്‍പ്പിച്ചത്. അവസാന ഒരു വർഷം പ്രസിഡന്റ് പദവി നൽകാം എന്ന എഗ്രിമെന്റ് മുന്നണി  പാലിക്കാതെ വന്നതോടെയാണ് രാജി സമർപ്പിച്ചത് .  ഇതോടെ പഞ്ചായത്തില്‍ യു ഡി എഫിന്റെ ഭൂരിപക്ഷം നഷ്ടമായി.Body:സേനാപതി പഞ്ചായത്ത് രൂപീകരിച്ചതിന് ശേഷം ആദ്യമായിട്ടാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് ഇവിടെ അധികാരത്തിലെത്തുന്നത്. ആദ്യം പ്രസിഡന്റായി തെരഞ്ഞെടുത്തത് നിലവില്‍ രാജിവച്ച ജോണി മാംമ്പിള്ളിയായിരുന്നു. ഇതിന് ശേഷം ഒന്നര വര്‍ഷം പിന്നിട്ടപ്പോള്‍ ഗ്രൂപ്പ് പോര് രൂക്ഷമായതിനെ തുടര്‍ന്ന് ഡി സി സി യുടെ നിര്‍ദ്ദേശ പ്രകാരം ജോണി മാംമ്പിള്ളിരാജിവയ്ക്കുകയും ജോസ് കാഞ്ഞിരകോണം പ്രസിഡന്റാകുകയും ചെയ്തു. അവസാന ഒരു വര്‍ഷം ജോണി മാംമ്പിള്ളിക്ക് പ്രസിഡന്‍ര് സ്ഥാനം തിരിച്ച് നൽകാമെന്ന  എഗ്രിമെന്‍ര് എഴുതിയുണ്ടാക്കിയതിന് ശേഷമായിരുന്നു ഭരണ നേതൃത്വമാറ്റം ഉണ്ടായത് എന്നാല്‍ ധാരണപ്രകാരം നിലവിലുള്ള പ്രസിഡന്റിന്റെ കാലാവധി കഴിഞ്ഞിട്ടും പ്രസിഡന്റ് പദവി  രാജിവയ്ക്കാന്‍  തയ്യാറാകാതെയും ഡി സി സി  ഇടപെടുകയും ചെയ്യാതെ വന്നതോടെ  യു ഡി എഫ് നെ  പ്രതിസന്ധിയിലാക്കി ജോണി മാംമ്പിള്ളി പഞ്ചായത്ത് അംഗത്വം രാജിവച്ചത്. 
ബൈറ്റ്...1..ജോണി മാംമ്പിള്ളി...
ഒരു ഗ്രൂപ്പിലുമില്ലാതെ നിഷ്പക്ഷമായി നിന്ന തന്നെ ഇരുഗ്രൂപ്പിലെയും നേതാക്കന്മാര്‍ അവഗണിക്കുകയായിരുന്നെന്നും ഏതെങ്കിലും ഗ്രൂപ്പില്‍ നിന്ന് നേതാക്കന്മാരെ പ്രീതിപ്പെടുത്താതെ കോൺഗ്രസ്സ്  പാര്‍ട്ടില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും ജോണി മാംമ്പിള്ളി പറഞ്ഞു..
ബൈറ്റ്...2..ജോണിമാംമ്പിള്ളി.
മറ്റൊരു രാഷ്ട്രീയ പാര്‍ട്ടില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്നും കോണ്‍ഗ്രസ്സ് കാരനായി തുടരുമെന്നും ജോണി മാംമ്പിള്ളിപറഞ്ഞു. Conclusion:കോൺഗ്രസ്സ്  അംഗം രാജിവച്ചതോടെ  യു ഡി എഫിന് ഭൂരിപക്ഷം നഷ്ടമായി  മുപ്പത്തിയഞ്ച് വര്‍ഷക്കാലത്തിന് ശേഷം നഷ്ടമായ ഭരണം  വീണ്ടും തിരിച്ച് പിടിക്കുന്നതിനുള്ള രാഷ്ട്രീയ കരുനീക്കത്തിലാണ് എല്‍ ഡി എഫ്.
Last Updated : Nov 27, 2019, 7:24 AM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.