ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമില്‍ ഗുരുതര സുരക്ഷ വീഴ്‌ച. അനുമതിയില്ലാതെ നാലുപേര്‍ ഡാമില്‍ സന്ദര്‍ശനം നടത്തി. രണ്ട് റിട്ടയേര്‍ഡ് എസ്‌ഐമാരടക്കമുള്ള സംഘമാണ് അനുമതിയില്ലാതെ കഴിഞ്ഞ ഞായറാഴ്‌ച ഡാം സന്ദര്‍ശിച്ചത്.
തമിഴ്‌നാടിന്‍റെ ബോട്ടിലാണ് നാലംഗ സംഘം അനുമതിയില്ലാതെ മുല്ലപ്പെരിയാര്‍ ഡാം സന്ദര്‍ശിച്ചത്. കേരള പൊലീസിൽ നിന്നും വിരമിച്ച എസ്ഐമാരായ റഹിം, അബ്‌ദുള്‍ സലാം, ഡൽഹി പൊലീസ് ഉദ്യോഗസ്ഥൻ ജോൺ വർഗീസ്, ഇയാളുടെ മകൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. തമിഴ്‌നാട് ജലസേചന വകുപ്പ് ജീവനക്കാരന്‍റെ ഒത്താശയോടെയാണ് ഇവര്‍ ഡാം സന്ദര്‍ശിച്ചതെന്നാണ് സൂചന.
ഇവരുടെ സന്ദര്‍ശനം, ജിഡി രജിസ്റ്ററില്‍ പോലും രേഖപെടുത്താന്‍ പൊലീസ് തയ്യാറായില്ലെന്നാണ് വിവരം. സംഭവം വിവാദമായതോടെ നാലുപേര്‍ക്കെതിരെയും മുല്ലപ്പെരിയാര്‍ പൊലീസ് കേസെടുത്തു. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.
Also read: മലയാളം മഹാ നിഘണ്ടു എഡിറ്റര്‍ തസ്‌തിക ഡോ. പൂര്‍ണിമ മോഹന്‍ രാജിവച്ചു