ETV Bharat / state

ശാന്തൻപാറ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

ശാന്തൻപാറ ടൗണിൽ നിന്ന് പ്രകടനമായി എത്തിയ പ്രവർത്തകരെ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ പൊലീസ് തടഞ്ഞത് സംഘർഷത്തിന് ഇടയാക്കി.

ശാന്തൻപാറ
author img

By

Published : Jul 30, 2019, 2:40 AM IST

ഇടുക്കി: യുഡിഎഫ് ശാന്തൻപാറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ശാന്തൻപാറ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. ഗ്രാമപഞ്ചായത്തിന്‍റെ ജനവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചാണ്‌ ഉപരോധസമരം സംഘടിപ്പിച്ചത്. ശാന്തൻപാറ ടൗണിൽ നിന്ന് പ്രകടനമായി എത്തിയ പ്രവർത്തകരെ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ പൊലീസ് തടഞ്ഞത് സംഘർഷത്തിന് ഇടയാക്കി. സംഘർഷത്തെ തുടർന്ന് പ്രവർത്തകർ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുക, കുടുംബശ്രീയിലെ രാഷട്രീയവത്ക്കരണം അവസാനിപ്പിക്കുക, തൊഴിലുറപ്പു പദ്ധയിലെ ക്രമക്കേട് അവസാനിപ്പിക്കുക, പാർപ്പിട പദ്ധതി നടത്തിപ്പിൽ ഭരണകർത്താക്കളുടെ വിവേചനപരമായ നിലപാട് അവസാനിപ്പിക്കുക, പദ്ധതി വിഹിതം വെട്ടിക്കുറച്ച സർക്കാർ നിലപാട് തിരുത്തുക, വന്യമൃഗ ആക്രമണം രൂക്ഷമായ മേഖലയിൽ മിനി മാസ്‌റ്റ് ലൈറ്റ് സഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചത്. മണ്ഡലം പ്രസിഡന്‍റ് കെ കെ മോഹനന്‍റെ അധ്യക്ഷതയിൽ നടന്ന ഉപരോധ സമരം ഡി സി സി പ്രസിഡന്‍റ് ഇബ്രാഹിംകുട്ടി കല്ലാർ ഉദ്ഘാടനം ചെയ്‌തു. ത്രിതല പഞ്ചായത്തുകളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ച സംസ്ഥാന സർക്കാരിന്‍റെ നടപടിക്കെതിരെ വലിയ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഡിസിസി ജനറൽ സെക്രട്ടറി സേനാപതി വേണു, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കൊച്ചുത്രേസ്യ പൗലോസ്, പി എസ് വില്യം, എസ് വനരാജ്, ബിജു വട്ടമറ്റം റ്റി പി തോമസ് തുടങ്ങിയവർ പങ്കെടുത്തു.

Intro:യു ഡി എഫ് ശാന്തൻപാറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ശാന്തൻപാറ പഞ്ചായത്ത് ഓഫീസ് ഉപരോധം നടന്നു ഗ്രാമപഞ്ചായത്തിന്റെ ജനവിരുദ്ധ നിലപാടുകളിൽ പ്രതിക്ഷേധിച്ചാണ്‌ ഉപരോധസമരം സംഘടിപ്പിച്ചത് പ്രകടനമായി എത്തിയ പ്രവർത്തകരെ പോലീസ് തടഞ്ഞത് സംഘർഷത്തിന് ഇടയാക്കി Body:കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുക കുടുംബശ്രീയിലെ രാഷട്രീയവൽക്കരണം അവസാനിപ്പിക്കുക,തൊഴിൽഉറപ്പു പദ്ധയിലെ ക്രമക്കേട് അവസാനിപ്പിക്കുക,പാർപ്പിട പദ്ധതി നടത്തിപ്പിൽ ഭരണകർത്താക്കളുടെ വിവേചനപരമായ നിലപാട് അവസാനിപ്പിക്കുക,പദ്ധതി വിഹിതം വെട്ടിക്കുറച്ച സർക്കാർ നിലപാട് തിരുത്തുക വന്യമൃഗയ ആക്രമണം രൂക്ഷമായ മേഖലയിൽ മിനി മാസ്‌റ്റ് ലൈറ്റ് സഥാപിക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചത് ശാന്തൻപാറ ടൗണിൽ നിന്നും പ്രകടനമായി എത്തിയ പ്രവർത്തകരെ പഞ്ചായത്ത് ഓഫീസിനു മുൻപിൽ പോലീസ് തടഞ്ഞത് കൈയേറ്റത്തിന് ഇടയാക്കി

ഹോൾഡ് സംഘർഷം വിഡിയോ

സംഘർഷത്തെ തുടർന്ന് പ്രവർത്തകർ പഞ്ചായത്ത് ഓഫിസിനു മുൻപിൽ കുത്തിയിരുന്നു പ്രതിക്ഷേധിച്ചു മണ്ഡലം പ്രസിഡന്റ് കെ കെ മോഹനന്റെ അധ്യക്ഷതയിൽ നടന്ന ഉപരോധ സമരം ഡി സി സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ ഉത്‌ഘാടനം നിർവഹിച്ചു ത്രിതല പഞ്ചായത്തുകളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ച സംസ്ഥാന സർക്കാരിന്റെ നടപടിക്ക് എതിരെ വലിയ പ്രെക്ഷോഭത്തിനു ഒരുങ്ങുകയാണ് എന്ന് അദ്ദേഹം പറഞ്ഞു

ബൈറ്റ് ഡി സി സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർConclusion:ഡി സി സി ജനറൽ സെക്രട്ടറി സേനാപതി വേണു,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കുമാരി കൊച്ചുത്രേസ്യ പൗലോസ്,പി എസ് വില്യം,എസ് വനരാജ്,ബിജു വട്ടമറ്റം റ്റി പി തോമസ് തുടങ്ങിയവർ പങ്കെടുത്തു
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.