ETV Bharat / state

രാമക്കൽമേട്ടിൽ വൻ ചന്ദനമോഷണമെന്ന് പരാതി

author img

By

Published : Apr 22, 2022, 7:46 PM IST

രാമക്കൽമേട് കേന്ദ്രികരിച്ച് വൻ ചന്ദന മാഫിയ പ്രവർത്തിക്കുന്നതായി നാട്ടുകാർ ആരോപിച്ചു. പല്ലാട്ട് രാഹുൽ, രാഗി എന്നിവരുടെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിൽ നിന്നാണ് ചന്ദന മരങ്ങൾ മുറിച്ചു കടത്തിയത്.

Ramakkalmedu Sandalwood Theft  Nedunkandam Sandalwood Theftt  രാമക്കൽമേട്ടിൽ വൻ ചന്ദനമോഷണം  ചന്ദന മാഫിയ  ചന്ദന മരങ്ങള്‍ മുറിച്ചു കടത്തി
ഇടുക്കി നെടുങ്കണ്ടം രാമക്കൽമേട്ടിൽ വൻ ചന്ദനമോഷണം

ഇടുക്കി: രാമക്കൽമേട്ടിൽ വൻ ചന്ദനമോഷണമെന്ന് പരാതി. സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ നിന്ന് 15 ചന്ദന മരങ്ങൾ മുറിച്ചുകടത്തിയെന്നാണ് പരാതി. ലക്ഷങ്ങൾ വിലമതിക്കുന്ന ചന്ദനമാണ് മോഷണം പോയത്. രാമക്കൽമേട് കേന്ദ്രികരിച്ച് വൻ ചന്ദന മാഫിയ പ്രവർത്തിക്കുന്നതായി നാട്ടുകാർ ആരോപിച്ചു.

പല്ലാട്ട് രാഹുൽ, രാഗി എന്നിവരുടെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിൽ നിന്നാണ് ചന്ദന മരങ്ങൾ മുറിച്ചു കടത്തിയത്. 15 മരങ്ങൾ മുറിയ്കുകയും, അഞ്ച്മരങ്ങൾ കടത്തികൊണ്ട് പോവുകയും ചെയ്തിട്ടുണ്ട്. ചെറു മരങ്ങൾ വെട്ടി നശിപ്പിച്ചു. ഏതാനും ദിവസങ്ങളായി സ്ഥലം ഉടമ കൃഷിയിടത്തിൽ എത്തിയിരുന്നില്ല. ഇന്നാണ് മോഷണ വിവരം അറിയുന്നത്.

ചന്ദനം കടത്തുന്നതിനിടെ കൃഷിയിടത്തിലെ ഏലവും മോഷ്ടാക്കൾ നശിപ്പിച്ചതായി പരാതിയുണ്ട്. നെടുങ്കണ്ടം പൊലീസും, വനം വകുപ്പും അന്വേഷണമാരംഭിച്ചു. മേഖലയിലെ കൃഷിയിടങ്ങളിൽ നിന്നും ചന്ദന മരങ്ങൾ മോഷണം പോകുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. ഇടുക്കിയിൽ മറയൂർ കഴിഞ്ഞാൽ സ്വാഭാവിക ചന്ദന മരങ്ങൾ കൂടുതൽ കാണുന്ന പ്രദേശമാണ് ഇവിടം.

Also Read: കണ്ണൂരില്‍ വന്‍ ചന്ദന വേട്ട; മൂന്ന് പേര്‍ പിടിയില്‍, രണ്ട് പേര്‍ ഓടി രക്ഷപെട്ടു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.