ETV Bharat / state

ഉടുമ്പന്‍ചോല, ദേവികുളം മണ്ഡലങ്ങളിലെ ഗ്രാമീണ റോഡുകള്‍ക്ക് പുനര്‍നിര്‍മാണത്തിന് ഭരണാനുമതി - Devikulam

വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് ഗ്രാമീണ റോഡുകളുടെ നിര്‍മാണം നടത്തുന്നത്

ഉടുമ്പന്‍ചോല, ദേവികുളം മണ്ഡലങ്ങളിലെ ഗ്രാമീണ റോഡുകള്‍ക്ക് ഭരണാനുമതി  ഉടുമ്പന്‍ചോല  ദേവികുളം  ഇടുക്കി  sanction for rural roads in Udumbanchola, Devikulam assembly constituency  sanction for rural roads  sanction for rural roads idukki  Udumbanchola  Devikulam  idukki
ഉടുമ്പന്‍ചോല, ദേവികുളം മണ്ഡലങ്ങളിലെ ഗ്രാമീണ റോഡുകള്‍ക്ക് ഭരണാനുമതി
author img

By

Published : Feb 13, 2021, 1:46 PM IST

ഇടുക്കി: ഉടുമ്പന്‍ചോല, ദേവികുളം മണ്ഡലങ്ങളിലെ വിവിധ ഗ്രാമീണ റോഡുകള്‍ക്ക് പുനര്‍നിര്‍മാണത്തിന് ഭരണനാനുമതി ലഭിച്ചു. ഉടുമ്പന്‍ചോലയില്‍ 24 പാതകള്‍ക്കും ദേവികുളത്ത് മൂന്ന് പാതകള്‍ക്കുമാണ് ഭരണനാനുമതി ലഭിച്ചത്.

ഉടുമ്പന്‍ചോല, ദേവികുളം മണ്ഡലങ്ങളിലെ ഗ്രാമീണ റോഡുകള്‍ക്ക് ഭരണാനുമതി

വെള്ളപ്പൊക്ക ദുരിതാശ്വാസ നിധി, മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതി, എം.എല്‍.എ എ.എ.എഫ് പദ്ധതി തുടങ്ങിയ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് ഗ്രാമീണ റോഡുകളുടെ നിര്‍മാണം നടത്തുന്നത്. രണ്ട് കോടി 90 ലക്ഷം രൂപയാണ് ഉടുമ്പന്‍ചോലയില്‍ അനുവദിച്ചിരിക്കുന്നത്. നെടുങ്കണ്ടം കൊട്ടാരത്തി പടി റോഡിന് 30 ലക്ഷം, രാജകുമാരിയിലെ കുളപ്പറച്ചാല്‍ ഇല്ലിപ്പാലം റോഡിന് 30 ലക്ഷം എന്നിവയാണ് തുക അനുവദിച്ച പ്രധാന പാതകള്‍.

നെടുങ്കണ്ടം, രാജാക്കാട്, പാമ്പാടുംപാറ, രാജകുമാരി, വണ്ടന്‍മേട് തുടങ്ങിയ പഞ്ചായത്തുകളിലെ വിവിധ റോഡുകളുടെ നിര്‍മാണവും ആരംഭിക്കും. ദേവികുളം താലൂക്കിലെ മൂന്ന് റോഡുകള്‍ക്കും ഭരണാനുമതി ലഭിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.