ഇടുക്കി: എസ് രാജേന്ദ്രന്‍ സിപിഐലേയ്ക്ക് വരാന്‍ തയ്യാറായാല്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് സിപി ഐ ഇടുക്കി ജില്ലാസെക്രട്ടറി കെ കെ ശിവരാമന്‍. എന്നാല്‍ രാജേന്ദ്രന്‍ ഇതുവരെ പാര്‍ട്ടിയിലേയ്ക്ക് വരുന്ന കാര്യം നേതൃത്വവുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്നും കെ കെ ശിവരാമന്‍ പറഞ്ഞു. എസ് രാജേന്ദ്രനെതിരെ സിപിഐഎം നടപടിയിലേയ്ക്ക് നീങ്ങിയ ഘട്ടം മുതല്‍ രാജേന്ദ്രന്‍ സിപിഐലേക്ക് എത്തുമെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
എസ് രാജേന്ദ്രന് സ്വാധീനമുള്ള വട്ടവടയിലെ നൂറ് കണക്കിന് സി പി ഐ എം പ്രവര്‍ത്തകര്‍ സി പി ഐയില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ നടപടി നേരിട്ടതിന് ശേഷവും താന്‍ സിപിഎമ്മുകാരനായി തുടരുമെന്ന നിലപാടാണ് എസ് രാജേന്ദ്രന്‍ സ്വീകരിച്ചത്.
ശരിയായ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയെന്ന നിലയിലാണ് സി പിഐലേയ്ക്ക് വിവിധ പാര്‍ട്ടികളില്‍ നിന്നും ആളുകളെത്തുന്നതെന്നും സി പി ഐഎമ്മില്‍ നിന്നും നിരവധി പേര്‍ സി പി ഐലേയ്ക്കെത്തിയിട്ടുണ്ടെന്നും കെ കെ ശിവരാമന്‍ വ്യക്തമാക്കി.
എന്നാല്‍ സിപി ഐഎമ്മില്‍ നിന്നും പ്രവര്‍ത്തകര്‍ സി പി ഐ ലേയ്ക്ക് ചേക്കേറുന്നത്, ഇടുക്കിയില്‍ ഇടത് മുന്നണിയ്ക്കുള്ളില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു. ഇ സാഹചര്യത്തില്‍ രാജേന്ദ്രന്‍ പാര്‍ട്ടിയിലേയ്ക്കെത്തിയാല്‍ സ്വാഗതം ചെയ്യുമെന്ന ജില്ലാ സെക്രട്ടറി കെകെ ശിവരാമന്‍റെ നിലപാട് ഇടതുപക്ഷത്തിനുള്ളില്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചേക്കും.
ALSO READ: ഇടുക്കി മലയോരമേഖലയിൽ കാട്ടുതീ പടരുന്നു, ഫയർ സ്റ്റേഷന്‍ വേണമെന്ന് ആവശ്യം