ഇടുക്കി: കൃഷിയിടങ്ങളിലെ വന്യ ജീവി ആക്രമണം പ്രതിരോധിക്കുന്നതിന് പദ്ധതികളൊരുക്കാന്‍ ബജറ്റില്‍ തുക നീക്കി വയ്ക്കാത്തത് പ്രതിഷേധാര്‍ഹമെന്ന് ആര്‍എസ്‌പി. ഉടുമ്പന്‍ചോല താലൂക്കിലെ വിവിധ മേഖലകളില്‍ വന്യ ജീവി ആക്രമണം രൂക്ഷമാണ്.
നെടുങ്കണ്ടം മാവടിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഏഴ് തൊഴിലാളികള്‍ക്ക് പരിക്കേറ്റിരുന്നു. നെടുങ്കണ്ടത്തെ അഞ്ച്, ആറ് വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന കൈലാസപ്പാറയില്‍ കുരങ്ങ് ശല്യവും രൂക്ഷമാണ്. 100 കണക്കിന് വരുന്ന വാനര കൂട്ടമാണ് കൃഷിയിടങ്ങളിലേക്ക് കയറുന്നത്. വിഷയത്തില്‍ വനം വകുപ്പ് നിസംഗത തുടര്‍ന്നാല്‍ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ആര്‍എസ്‌പി ഉടുമ്പന്‍ചോല മണ്ഡലം കമ്മറ്റി അറിയിച്ചു.