ഇടുക്കി: ജില്ലയിൽ കൊവിഡ് 19 സ്ഥിരീകരിച്ച രണ്ട് പേരുടെ സഞ്ചാര പാത ആരോഗ്യവകുപ്പ് പുറത്തിറക്കി. നാലാമത് രോഗം സ്ഥിരീകരിച്ച ചുരുളി സ്വദേശിയുടെയും അഞ്ചാമത് രോഗം സ്ഥിരീകരിച്ച ബൈസൻവാലി സ്വദേശിനിയുടെയും സഞ്ചാരപാതയാണ് പുറത്തിറക്കിയത്. വൈറസ് ബാധയേറ്റ പൊതുപ്രവര്‍ത്തകനില്‍ നിന്നാണ് ഇവര്‍ക്ക് രോഗം ബാധിച്ചത്.
ചുരുളി സ്വദേശിയുടെ മാർച്ച് ഏഴാം തിയതി മുതലുള്ള യാത്രാവിവരവും ബൈസൻവാലി സ്വദേശിനിയുടെ ഒമ്പതാം തിയതി മുതലുള്ള യാത്രാവിവരവുമാണ് മാപ്പിലുള്ളത്. ഇതിൽ ചുരുളി സ്വദേശിയുടെ കടയിൽ പൊതുപ്രവർത്തകൻ എത്തിയതാണ് ഇയാൾക്ക് രോഗം പകരാൻ കാരണമായത്. ബൈസൻവാലി സ്വദേശിനി പൊതുപ്രർത്തകനൊപ്പം തിരുവനന്തപുരത്തേക്ക് ഒരുമിച്ച് കാറിൽ യാത്ര ചെയ്‌തിട്ടുണ്ട്. അതേസമയം പൊതുപ്രവർത്തകന്‍റെ മൂന്നാമത്തെ പരിശോധന ഫലം നെഗറ്റീവ് ആണ്.