ETV Bharat / state

ആറാംമൈല്‍ പെരുമ്പന്‍കുത്ത് റോഡിന്‍റെ പുനര്‍നിർമാണം വേഗത്തിലാക്കാന്‍ ആവശ്യം - ആറാംമൈല്‍ പെരുമ്പന്‍കുത്ത് റോഡ്

കഴിഞ്ഞ പ്രളയത്തിൽ തകർന്ന റോഡിന് പകരം സമാന്തര പാതയൊരുക്കുന്നതിനിടെയാണ് ഈ വർഷത്തെ പ്രളയത്തിൽ റോഡ് വീണ്ടും തകർന്നത്.

ആറാംമൈല്‍ പെരുമ്പന്‍കുത്ത് റോഡിന്‍റെ പുനര്‍നിർമാണം വേഗത്തിലാക്കാന്‍ ആവശ്യം
author img

By

Published : Oct 19, 2019, 12:02 AM IST

Updated : Oct 19, 2019, 8:06 AM IST

ഇടുക്കി: പ്രളയത്തില്‍ തകര്‍ന്ന മാങ്കുളം പഞ്ചായത്തിലെ ആറാംമൈല്‍ പെരുമ്പന്‍കുത്ത് റോഡിന്‍റെ പുനര്‍നിർമാണ ജോലികള്‍ വേഗത്തിലാക്കാന്‍ നടപടി വേണമെന്ന് ആവശ്യം. 2018ലെ പ്രളയത്തിലായിരുന്നു പെരുമന്‍കുത്ത് ആറാംമൈല്‍ റോഡിന്‍റെ ഒരു ഭാഗം ആദ്യമായി തകര്‍ന്നത്. തകര്‍ന്ന ഭാഗത്ത് താത്കാലിക പാതയൊരുക്കി ഗതാഗതം പുരോഗമിക്കെ കഴിഞ്ഞ കാലവര്‍ഷത്തില്‍ നല്ലതണ്ണിയാര്‍ കരകവിഞ്ഞ് രണ്ടിടങ്ങളില്‍ വീണ്ടും പാതയൊലിച്ചു പോയി. നാട്ടുകാരുടെയും പഞ്ചായത്തിന്‍റേയും സഹകരണത്തോടെ തകര്‍ന്ന ഭാഗത്ത് താത്കാലിക പാതയൊരുക്കി ചെറുവാഹനങ്ങള്‍ക്ക് കടന്നു പോകാനുള്ള സൗകര്യമൊരുക്കി.

ആറാംമൈല്‍ പെരുമ്പന്‍കുത്ത് റോഡിന്‍റെ പുനര്‍നിർമാണം വേഗത്തിലാക്കാന്‍ ആവശ്യം

മഴക്കാലമവസാനിച്ച സാഹചര്യത്തില്‍ തകര്‍ന്നപാതയുടെ പുനര്‍നിർമാണം വേഗത്തിലാക്കാനാണ് പ്രദേശവാസികളുടെ ആവശ്യം. ചെറുവാഹനങ്ങള്‍ കടന്നു പോകുന്നുണ്ടെങ്കിലും സ്വകാര്യ ബസുകളും സ്‌കൂള്‍ ബസുകളും ആറാംമൈല്‍ അമ്പതാംമൈല്‍ മേഖലകളിലേക്കെത്തുന്നില്ല. പഞ്ചായത്തിലെ ചിക്കണംകുടിയും കള്ളക്കൂട്ടി കുടിയും അടക്കം നിരവധി ഗോത്രമേഖലകള്‍ സ്ഥിതി ചെയ്യുന്നതിവിടെയാണ്. ഇടിഞ്ഞ് പോയ ഭാഗത്ത് സംരക്ഷണ ഭിത്തി തീര്‍ത്ത് പാതയുടെ ബലക്ഷമത ഉറപ്പു വരുത്തിയാല്‍ മാത്രമേ ഇവിടങ്ങളിലേക്കുള്ള ഗതാഗതം സുഗമമാകുകയുള്ളു. അതേ സമയം പാതയുടെ പുരോഗതി സംബന്ധിച്ച കാര്യങ്ങള്‍ ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടുണ്ടെന്നും തുടര്‍ നടപടികള്‍ നടന്നു വരികയാണെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷാജി മാത്യു പറഞ്ഞു.

Intro:പ്രളയത്തില്‍ തകര്‍ന്ന മാങ്കുളം പഞ്ചായത്തിലെ ആറാംമൈല്‍ പെരുമ്പന്‍കുത്ത് റോഡിന്റെ പുനര്‍നിര്‍മ്മാണ ജോലികള്‍ വേഗത്തിലാക്കാന്‍ നടപടി വേണമെന്ന് ആവശ്യം.Body:2018ലെ പ്രളയത്തിലായിരുന്നു പെരുമന്‍കുത്ത് ആറാംമൈല്‍ റോഡിന്റെ ഒരു ഭാഗം ആദ്യമായി തകര്‍ന്നത്.തകര്‍ന്ന ഭാഗത്ത് താല്‍ക്കാലിക പാതയൊരുക്കി വാഹനഗതാഗതം നടന്നു വരികെ കഴിഞ്ഞ കാലവര്‍ഷത്തില്‍ നല്ലതണ്ണിയാര്‍ കരകവിഞ്ഞ് രണ്ടിടങ്ങളില്‍ വീണ്ടും പാതയൊലിച്ചു പോയി.നാട്ടുകാരുടെയും പഞ്ചായത്തിന്റെയും സഹകരണത്തോടെ തകര്‍ന്ന ഭാഗത്ത് താല്‍ക്കാലിക പാതയൊരുക്കി ചെറുവാഹനങ്ങള്‍ക്ക് കടന്നു പോകാനുള്ള സൗകര്യമൊരുക്കി.മഴക്കാലമവസാനിച്ച സാഹചര്യത്തില്‍ തകര്‍ന്നപാതയുടെ പുനര്‍നിര്‍മ്മാണത്തിന് ബന്ധപ്പെട്ട വകുപ്പുകള്‍ വേഗത കൈവരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

ബൈറ്റ്

മാത്യു

പ്രദേശവാസിConclusion:ചെറുവാഹനങ്ങള്‍ കടന്നു പോകുന്നുണ്ടെങ്കിലും സ്വകാര്യ ബസുകളും സ്‌കൂള്‍ ബസുകളും ആറാംമൈല്‍ അമ്പതാംമൈല്‍ മേഖലകളിലേക്കെത്തുന്നില്ല.പഞ്ചായത്തിലെ ചിക്കണംകുടിയും കള്ളക്കൂട്ടി കുടിയും അടക്കം നിരവധി ഗോത്രമേഖലകള്‍ സ്ഥിതി ചെയ്യുന്നതിവിടെയാണ്.ഇടിഞ്ഞ് പോയ ഭാഗത്ത് സംരക്ഷണ ഭിത്തി തീര്‍ത്ത് പാതയുടെ ബലക്ഷമത ഉറപ്പു വരുത്തിയാല്‍ മാത്രമേ ഇവിടങ്ങളിലേക്കുള്ള ഗതാഗതം സുഗമമാകുകയുള്ളു.അതേ സമയം പാതയുടെ നിജസ്ഥിത സംബന്ധിച്ച കാര്യങ്ങള്‍ ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടുണ്ടെന്നും തുടര്‍ നടപടികള്‍ നടന്നു വരികയാണെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി മാത്യു പറഞ്ഞു.

അഖിൽ വി ആർ
ദേവികുളം
Last Updated : Oct 19, 2019, 8:06 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.