ETV Bharat / state

പാര്‍ട്ടി ഓഫിസ് നിര്‍മാണത്തിന് സ്റ്റോപ്പ് മൊമ്മോ: സിപിഎം നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് കോണ്‍ഗ്രസ് - idukki com party office construction latest

ഇടുക്കി ഇരുപതേക്കറിലെ സിപിഎം പാർട്ടി ഓഫിസ് നിർമാണത്തിനാണ് റവന്യു വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയത്

ഇടുക്കി സിപിഎം പാര്‍ട്ടി ഓഫിസ് നിര്‍മാണം സ്റ്റോപ് മെമോ  ഇരുപതേക്കർ പാര്‍ട്ടി ഓഫിസ് നിര്‍മാണം വിവാദം  പാര്‍ട്ടി ഓഫിസ് നിര്‍മാണം റവന്യു വകുപ്പ് സ്റ്റോപ്പ് മെമ്മോ  എംഎം മണി പാര്‍ട്ടി ഓഫിസ് നിര്‍മാണം  cpm party office construction stop memo  idukki com party office construction latest  stop memo issued against cpm party office construction
ഇടുക്കിയില്‍ പാർട്ടി ഓഫിസ് നിർമാണത്തിന് റവന്യു വകുപ്പിന്‍റെ സ്റ്റോപ് മെമോ; പുനര്‍നിര്‍മാണമെന്ന് സിപിഎം വിശദീകരണം
author img

By

Published : May 7, 2022, 3:17 PM IST

ഇടുക്കി: മുൻ വൈദ്യുതി വകുപ്പ് മന്ത്രിയും ഉടുമ്പൻചോല എംഎൽഎയുമായ എം.എം മണിയുടെ തട്ടകത്തിലെ പാർട്ടി ഓഫിസ് നിർമാണത്തിന് പൂട്ടിട്ട് റവന്യു വകുപ്പ്. എംഎൽഎയുടെ സ്വന്തം നാടായ ഇരുപതേക്കറിലെ പാർട്ടി ഓഫിസ് നിർമാണത്തിനാണ് റവന്യു വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയത്. യാതൊരു അനുമതിയും വാങ്ങാതെ പട്ടയം ഇല്ലാത്ത ഭൂമിയിൽ പാർട്ടി ഓഫിസ് നിർമിക്കുന്നതിനെതിരെയാണ് ബൈസൺവാലി വില്ലേജ് ഓഫിസ് സ്റ്റോപ്പ് മെമ്മോ നൽകിയത്.

ഇടുക്കി ഡിസിസി ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം

എന്നാല്‍ സ്റ്റോപ്പ് മെമ്മോ ലഭിച്ചിട്ടും നിയമവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് നിർമാണ പ്രവർത്തനങ്ങൾ തുടരുകയാണെന്നാണ് കോൺഗ്രസിന്‍റെ ആരോപണം. നിര്‍മാണ നിരോധനം നിലനില്‍ക്കുന്ന ഇടുക്കി ജില്ലയിൽ ലൈഫ് ഭവന പദ്ധതി വരെ നിലച്ചിരിക്കുമ്പോഴാണ് സിപിഎം പാർട്ടി ഓഫിസുകൾ യാതൊരു നിയമ തടസവും ഇല്ലാതെ ഉയരുന്നത്. എന്നാല്‍ റോഡ് വീതി കൂട്ടി നിര്‍മിക്കുന്നതിന്‍റെ ഭാഗമായി മണ്ണ് നീക്കം ചെയ്‌തപ്പോള്‍ അപകടാവസ്ഥയിലായ കെട്ടിടം പുനര്‍നിര്‍മിക്കുക മാത്രമാണ് ചെയ്‌തതെന്നാണ് സിപിഎം വിശദീകരണം.

നിർമാണ നിരോധനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുന്ന രാജകുമാരിയിലും സിപിഎം പാര്‍ട്ടി ഓഫിസ് നിര്‍മാണം പുരോഗമിക്കുകയാണ്. ശാന്തന്‍പാറയില്‍ പുതിയ ഓഫിസ് നിര്‍മാണത്തിനായി നടപടികള്‍ ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്. നേരത്തെ ബൈസണ്‍വാലി ടൗണില്‍ സിപിഎം പാര്‍ട്ടി ഓഫിസ് നിര്‍മിക്കുന്നതിനെതിരെ റവന്യു നോട്ടീസ് നല്‍കിയിരുന്നു.

എന്നാല്‍ ഇത് മറികടന്ന് ഓഫിസ് നിര്‍മാണം പൂര്‍ത്തിയാക്കി എം.എം മണി മന്ത്രിയായിരിക്കെ ഉദ്ഘാടനവും നടത്തിയിരുന്നു. നിര്‍മാണ നിരോധനം സാധാരണക്കാർക്ക് മേൽ അടിച്ചേല്‍പ്പിക്കുമ്പോള്‍ സിപിഎമ്മിന്‍റെ നിയമ ലംഘനത്തിന് ഉദ്യോഗസ്ഥര്‍ കൂട്ട് നില്‍ക്കുകയാണെന്ന ആരോപണവും ശക്‌തമാണ്‌.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.