ഇടുക്കി: കര്‍ഷകരുമായി ചര്‍ച്ച ചെയ്‌ത് വനമേഖലയോട് ചേര്‍ന്ന ജനവാസ കേന്ദ്രങ്ങള്‍ പൂര്‍ണമായും ബഫർ സോണിൽ നിന്ന് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വന്യജീവി സങ്കേതങ്ങളുടേയും ദേശീയ ഉദ്യാനങ്ങളുടേയും സംരക്ഷണം ഉറപ്പാക്കുന്നതിനായി വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങള്‍ ബഫർ സോണുകളാക്കി പ്രഖ്യാപിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ കരട് വിജ്ഞാപനം വലിയ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിരുന്നു. ജനവാസ മേഖലയും കൃഷിയടങ്ങളും പൂര്‍ണമായി സോണുകളില്‍ നിന്ന് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലെ കര്‍ഷകരുടേയും ജനപ്രതിനിധികളുടെയും അഭിപ്രായും കൂടി പരിഗണക്കണമെന്നും സംരക്ഷിത പ്രദേശം വനമേഖലയ്ക്കുള്ളില്‍ തന്നെ ഒരു കിലോമീറ്റര്‍ പരിധിയിലാക്കണമെന്നുമാണ് ഹൈറേഞ്ച് സംരക്ഷണ സമിതി ആവശ്യപ്പെടുന്നത്