ഇടുക്കി: കൊക്കയാറിൽ ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്ത് കുട്ടികള്‍ ഉള്‍പ്പെടെ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിയ്ക്കുന്നു. രാവിലെ ആറു മണിയോടെയാണ് രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചത്. എട്ട് പേരെയാണ് കൊക്കയാർ മാക്കോച്ചിയിൽ നിന്നും കാണാതായിരിക്കുന്നത്. ഇതില്‍ അഞ്ച് പേര്‍ കുട്ടികളാണ്.
ഫയർ ഫോഴ്‌സിന്‍റെ നേതൃത്വത്തിൽ ആദ്യ ഘട്ട രക്ഷാപ്രവർത്തനമാണ് നടക്കുന്നത്. കൊക്കയാറിൽ എൻഡിആർഎഫ്, ദുരന്തനിവാരണ സേന, ഡോഗ് സ്ക്വാഡ് എന്നിവർ എത്തിയിട്ടുണ്ട്. ഹെലികോപ്റ്ററിന്‍റെ സഹായം തേടിയതായി ജില്ല കലക്‌ടര്‍ അറിയിച്ചു. ജില്ല ഭരണകൂടമാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിയ്ക്കുന്നത്.
ദേശീയപാത 183ൽ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. ജില്ലയിൽ 17 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. പീരുമേട് താലൂക്കിൽ 12 ദുരിതാശ്വാസ ക്യാമ്പുകളും ആരംഭിച്ചു.
Also read: കൂട്ടിക്കലിൽ ഒരു മൃതദേഹം കണ്ടെത്തി: രക്ഷാപ്രവർത്തനം തുടരുന്നു