ETV Bharat / state

രാത്രിയുടെ മറവിൽ റിയൽ എസ്റ്റേറ്റ് സംഘം റോഡ് തകർത്തതായി പരാതി - idukki road demolished news

ഇടുക്കി പാമ്പാടുംപാറയിലെ കല്ലാർമെട്ട് റോഡാണ് ടിപ്പറുകൾ കയറിയിറങ്ങിയതിനെ തുടര്‍ന്ന് തകർന്നത്.

റിയൽ എസ്റ്റേറ്റ് റോഡ് ഇടുക്കി വാര്‍ത്ത  റിയൽ എസ്റ്റേറ്റ് റോഡ് തകര്‍ത്തു വാര്‍ത്ത  ഇടുക്കി പാമ്പാടുംപാറ റോഡ് പുതിയ വാര്‍ത്ത  real estate road demolished news  idukki road demolished news  idukki real estate demolish road news
രാത്രിയുടെ മറവിൽ റിയൽ എസ്റ്റേറ്റ് സംഘം റോഡ് തകർത്തതായി പരാതി
author img

By

Published : Jul 3, 2021, 6:32 PM IST

ഇടുക്കി: ഇടുക്കി പാമ്പാടുംപാറയിൽ 250 ഓളം കുടുംബങ്ങള്‍ ഉപയോഗിക്കുന്ന റോഡ് രാത്രിയുടെ മറവിൽ റിയൽ എസ്റ്റേറ്റ് സംഘം തകർത്തതായി പരാതി. പാമ്പാടുംപാറ ഗ്രാമപഞ്ചായത്തിലെ കല്ലാർമെട്ട് റോഡാണ് ടിപ്പറുകൾ കയറിയിറങ്ങിയതിനെ തുടര്‍ന്ന് തകർന്നത്. 15 ലക്ഷം രൂപ മുടക്കി പഞ്ചായത്ത് നിർമിച്ച റോഡിന്‍റെ ഒരു ഭാഗമാണ് തകർന്നത്.

റിയൽ എസ്റ്റേറ്റ് സംഘം തകർത്തതായി പരാതി

കല്ലാർമെട്ട് കോളനി നിവാസികളും സമീപപ്രദേശങ്ങളിലെ 250 ഓളം കുടുംബങ്ങളും ആശ്രയിച്ചിരുന്ന റോഡാണിത്. കഴിഞ്ഞ ദിവസം രാത്രി രണ്ടു മണിയോടെ അനുമതിയില്ലാതെ ടിപ്പർ ലോറികളില്‍ മണ്ണ് കയറ്റി റിയൽ എസ്റ്റേറ്റ് നടത്തിപ്പുകാർ വിലയ്ക്ക് വാങ്ങിയ ഭൂമിയിലേക്ക് കൊണ്ടുവരികയായിരുന്നു. ഭാരവാഹനങ്ങൾ തുടർച്ചയായി കയറി ഇറങ്ങിയതോടെ റോഡ് പൂർണമായും തകർന്നു.

സമീപത്തെ വൈദ്യുത പോസ്റ്റുകളും തകർത്തിട്ടുണ്ട്. എപ്പോൾ വേണമെങ്കിലും നിലംപൊത്താവുന്ന രീതിയിൽ മൂന്ന് വൈദ്യുത പോസ്റ്റുകൾ ചാഞ്ഞ് നിൽക്കുകയാണ്. പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ് മോഹനന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു. നെടുങ്കണ്ടം പൊലീസിനും റവന്യൂ അധികൃതർക്കും പരാതി നൽകുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

Also read: ഒറ്റമുറി കുടിൽ, ആകെയുള്ളത് ലൈറ്റും ടേബിൾ ഫാനും; എന്നാൽ വൈദ്യുതി ബിൽ 2.5 ലക്ഷം!

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.