ഇടുക്കി : പീഡന കേസിലെ പ്രതി രാജേന്ദ്രൻ കട്ടപ്പന കോടതി സമുച്ചയത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സാരമായി പരിക്കേറ്റ ഇയാളെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്‌ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രാജേന്ദ്രന്‍ വിചാരണ നേരിടുകയാണ്. വ്യാഴാഴ്‌ച രാവിലെ കട്ടപ്പന കോടതിയില്‍ ഉച്ചവരെ വാദം നടന്നു. ബാക്കി ഉച്ചയ്ക്ക് ശേഷം നടത്താനായി പിരിയുകയുമായിരുന്നു.
ALSO READ: കോൺഗ്രസിലെ ഗ്രൂപ്പ് പോര് കയ്യാങ്കളിയിൽ കലാശിച്ചു ; രമേശ് ചെന്നിത്തല മടങ്ങിപ്പോയി
ഈ സമയം രാജേന്ദ്രന്‍, പുറത്തിറങ്ങുകയും മൂന്നാം നിലയില്‍ നിന്ന് താഴേയ്ക്ക് ചാടുകയുമായിരുന്നു. മുകളില്‍ നിന്നും ചാടിയ ഇയാള്‍ രണ്ടാം നിലയിലാണ് വീണത്. ശാന്തന്‍പാറ സ്വദേശിയാണ് രാജേന്ദ്രൻ.