ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. കുമളി പൊലീസ് സ്റ്റേഷൻ പരിധിയില്‍ നടന്ന സംഭവത്തില്‍ അമരാവതി സ്വദേശി മനുവിനെ പോക്സോ നിയമപ്രകാരം കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് പ്രതി, പ്രായപൂർത്തിയാകാത്ത 13 കാരിയെ പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ചത്.
മദ്യപിച്ച് എത്തിയ പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തി വാതിൽ തള്ളി തുറന്ന് അകത്തു കയറിയശേഷം കുട്ടിയെ കടന്നു പിടിക്കുകയായിരുന്നു. പെണ്‍കുട്ടി ബഹളമുണ്ടാക്കി ഇറങ്ങിയോടി അയൽപക്കത്തെ വീട്ടിൽ കയറി. തുടര്‍ന്ന്, അയൽവാസികൾ ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു.
ഇയാള്‍ മുൻപും സമാനമായ കേസിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കുമളി എസ്.ഐമാരായ സന്തോഷ് സജീവ്, സലീം രാജ്, സി.പി.ഒ മാരായ രതീഷ്, അനിൽ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.
ALSO READ: ശബരിമല ദര്‍ശനത്തിന് പ്രതിദിനം അനുവദിക്കുക 10000 പേരെ വീതം