ETV Bharat / state

രാജകുമാരി പഞ്ചായത്ത് പ്രസിഡൻ്റിനെ അയോഗ്യയാക്കി ; വിലക്ക് ആറ് വർഷത്തേക്ക് - രാജകുമാരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടിസി ബിനുവിനെ അയോഗ്യയാക്കി

കൂറുമാറ്റ നിരോധന നിയമപ്രകാരം കോൺഗ്രസ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റ നടപടി

Rajakumari panchayat president Ticy binu disqualified  Rajakumari panchayat president Ticy binu  ഇടുക്കി ഇന്നത്തെ വാര്‍ത്ത  രാജകുമാരി പഞ്ചായത്ത് പ്രസിഡൻ്റ് ടിസി ബിനു  രാജകുമാരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടിസി ബിനുവിനെ അയോഗ്യയാക്കി
രാജകുമാരി പഞ്ചായത്ത് പ്രസിഡൻ്റിനെ അയോഗ്യയാക്കി; വിലക്ക് ആറ് വർഷത്തേക്ക്
author img

By

Published : Mar 8, 2022, 7:15 PM IST

Updated : Mar 8, 2022, 7:57 PM IST

ഇടുക്കി : രാജകുമാരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടിസി ബിനുവിനെ അയോഗ്യയാക്കി. കൂറുമാറ്റ നിയമപ്രകാരം തെരഞ്ഞെടുപ്പ് കമ്മിഷന്‍റേതാണ് നടപടി. ആറ് വർഷത്തേയ്ക്കാണ് അയോഗ്യത.

രാജകുമാരി പഞ്ചായത്ത് പ്രസിഡൻ്റ് ടിസി ബിനുവിനെ അയോഗ്യയാക്കിയതില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ്

2019 ലാണ് പരാതിക്കാധാരമായ സംഭവം നടന്നത്. യു.ഡി.എഫ് പാനലില്‍ വിജയിച്ച ടിസി കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് എൽ.ഡി.എഫിൽ ചേർന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ആവുകയായിരുന്നു. 2015 ൽ കോൺഗ്രസിൻ്റെ പാനലിൽ രാജകുമാരി പന്നിയാർ 10-ാം വാർഡിൽ നിന്ന് മത്സരിച്ച് ജയിച്ചു. തുടർന്ന് നാലുവർഷം ( 2019 വരെ ) കോൺഗ്രസ് പാനലിൽ രാജകുമാരി പഞ്ചായത്ത് വൈസ് പ്രസിഡന്‍റായി തുടർന്നു.

നടപടി വൈകിച്ചത് കൊവിഡ് വ്യാപനം

എന്നാൽ, 2019 ൽ ഇവർ എൽ.ഡി.എഫിലേക്ക് കൂറുമാറുകയായിരുന്നു. ടിസിയെ പ്രസിഡൻ്റാക്കി എൽ.ഡി.എഫ് ഭരണം പിടിച്ചെടുത്തു. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ എൽ.ഡി.എഫ് പാനലിൽ കുമ്പപ്പാറ രണ്ടാം വാർഡിൽ നിന്നും മത്സരിച്ച് വിജയിച്ചു. നിലവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായി തുടരുകയായിരുന്നു. എന്നാല്‍ കൂറുമാറ്റ നിരോധന നിയമ പ്രകാരം കോൺഗ്രസ് നേതാക്കൾ ഇലക്ഷൻ കമ്മിഷനെ സമീപിച്ചു.

ഇതേതുടർന്ന്, കമ്മിഷൻ കേസെടുക്കുകയായിരുന്നു. കൊവിഡ് പ്രതിസന്ധിയെ തുടർന്നാണ് തീരുമാനം വൈകിയത്. കൂറുമാറ്റ നിരോധന നിയമപ്രകാരം ആറ് വർഷത്തേക്കാണ് ഇവരെ അയോഗ്യയാക്കിയത്. അധാർമികതയ്‌ക്കെതിരെയുള്ള ജനാധിപത്യത്തിന്‍റെ വിജയമാണ് ഈ വിധിയെന്ന് കോൺഗ്രസ് പ്രതികരിച്ചു.

നടപടിയെ നിയമപരമായി നേരിടുമെന്നും അപ്പീൽ നൽകുവാനുള്ള സാധ്യത പരിശോധിക്കുമെന്നും എൽ.ഡി.എഫ് അറിയിച്ചു. 13 വാർഡുകളുള്ള രാജകുമാരി പഞ്ചായത്തിൽ മൂന്ന് വാർഡുകൾ മാത്രമാണ് കോൺഗ്രസിന് ലഭിച്ചത്. അതുകൊണ്ടുതന്നെ കുംഭപ്പാറ വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടന്നാലും എൽ.ഡി.എഫിന് വെല്ലുവിളിയാകില്ല.

ALSO READ: മെഡിക്കല്‍ വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Last Updated : Mar 8, 2022, 7:57 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.