ഇടുക്കി: രാജകുമാരി പഞ്ചായത്തിലെ സര്‍ക്കാര്‍ ഓഫീസുകളിലും പൊതു ഇടങ്ങളിലും മഴക്കാല പൂര്‍വശുചീകരണം നടത്തി. ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, എലിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ തടയുന്നതിന്‍റെ ഭാഗമായി ജനപ്രതിനിധികളുടെയും പഞ്ചായത്ത് ഉദ്യോഗസ്ഥരുടെയും, ആരോഗ്യ പ്രവര്‍ത്തകരുടെയും വ്യപാരി വ്യവസായി സംഘടനകളുടെയും നേതൃത്വത്തിലാണ് രണ്ടു ദിവസങ്ങളിലായി ശുചീകരണം നടത്തിയത്.
പഞ്ചായത്ത് ഓഫീസ്, ഘടക സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നീസ്ഥലങ്ങള്‍ ശുചീകരിച്ച് അണുവിമുക്തമാക്കി. തുടർന്ന് വാര്‍ഡ് തല ശുചീകരണ സമിതിയുടെ നേതൃത്വത്തില്‍ വാര്‍ഡുകള്‍ കേന്ദ്രികരിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങളും ബോധവൽകരണവും നടത്തി.