ETV Bharat / state

ഈ മഴ കര്‍ഷകര്‍ക്ക് ആശ്വാസം - idukki

ഇനിയും മഴ വൈകിയാല്‍ എങ്ങനെ മുമ്പോട്ട് പോകുമെന്ന ആശങ്കയായിരുന്നു ഇതുവരെ കര്‍ഷകര്‍ക്കുണ്ടായിരുന്നത്.

ഈ മഴ കര്‍ഷകര്‍ക്ക് ആശ്വാസം
author img

By

Published : Jul 20, 2019, 2:09 PM IST

Updated : Jul 20, 2019, 3:01 PM IST

ഇടുക്കി: കാത്ത് കാത്തിരുന്നെത്തിയ മഴയെ ഏറെ സന്തോഷത്തോടെ സ്വീകരിക്കുകയാണ് മറയൂര്‍, കാന്തല്ലൂര്‍ മേഖലകളിലെ കര്‍ഷകര്‍. കരിമ്പ് കര്‍ഷകര്‍ ഉള്‍പ്പെടെ പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിലാണ്. ഒരു വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് വരണ്ട മണ്ണിലേക്ക് മഴത്തുള്ളികള്‍ പെയ്തിറങ്ങിയത്. ഇനിയും മഴ വൈകിയാല്‍ എങ്ങനെ മുമ്പോട്ട് പോകുമെന്ന ആശങ്കയായിരുന്നു ഇതുവരെ കര്‍ഷകര്‍ക്കുണ്ടായിരുന്നത്. വരണ്ട മണ്ണില്‍ പാകിയ വിത്തുകള്‍ക്ക് പുതുജീവനാകും ഈ മഴയെന്ന് കര്‍ഷകര്‍ സന്തോഷത്തോടെ പറയുന്നു.

ഈ മഴ കര്‍ഷകര്‍ക്ക് ആശ്വാസം

മഴനിഴല്‍ പ്രദേശമായ മറയൂര്‍, കാന്തല്ലൂര്‍ മേഖലകളില്‍ ലഭിക്കുന്ന മഴ നാമമാത്രമാണ്. കനാലുകളിലൂടെ വെള്ളമെത്തിച്ചാണ് ഇവര്‍ കൃഷിക്ക് ഉപയോഗിച്ചിരുന്നത്. ഇത്തവണ വേനലിന് ദൈര്‍ഘ്യം ഏറിയതോടെ മഴ പെയ്യുവാനായി കര്‍ഷകര്‍ പ്രത്യേക പൂജകളും നടത്തി. കടുത്ത ചൂടില്‍ മറയൂരില്‍ കരിമ്പ് ചെടികളും കരിഞ്ഞുണങ്ങിയിരുന്നു. കരനെല്‍കൃഷിക്കായി ഇറക്കിയ നെല്‍വിത്തുകള്‍ കിളിര്‍ക്കാത്തതും കര്‍ഷകരെ ആശങ്കയിലാഴ്ത്തിയിരുന്നു. എല്ലാത്തിനും പരിഹാരമായി ഇപ്പോള്‍ പെയ്തിറങ്ങിയ മഴ കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലക്കും വലിയ ഉണര്‍വാണ് നല്‍കുന്നത്.

Intro:കാത്ത് കാത്തിരുന്നെത്തിയ മഴയെ ഏറെ സന്തോഷത്തോടെ സ്വീകരിക്കുകയാണ് മറയൂര്‍,കാന്തല്ലൂര്‍ മേഖലകളിലെ കര്‍ഷകര്‍.കഴിഞ്ഞ ഒരു വര്‍ഷത്തോളമായി കൃത്യമായി മഴ ലഭിക്കാത്തത് മൂലം കാര്‍ഷിക മേഖലയില്‍ കര്‍ഷകര്‍ വലിയ പ്രതിസന്ധി നേരിട്ടിരുന്നു.Body:മറയൂര്‍,കാന്തല്ലൂര്‍ മേഖലകളിലെ കരിമ്പുകര്‍ഷകര്‍ ഉള്‍പ്പെടെ പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിലാണ്.ഒരു വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ വരണ്ട മണ്ണിലേക്ക് മഴത്തുള്ളികള്‍ പെയ്തിറങ്ങി.ഇനിയും മഴ വൈകിയാല്‍ എങ്ങനെ മുമ്പോട്ട് പോകുമെന്ന ആശങ്കയായിരുന്നു ഇതു വരെ കര്‍ഷകര്‍ക്കുണ്ടായിരുന്നത്.വരണ്ട മണ്ണില്‍ പാകിയ വിത്തുകള്‍ക്ക് പുതുജീവനാകും പുതമഴയെന്ന് കര്‍ഷകര്‍ സന്തോഷത്തോടെ പറയുന്നു.

ബൈറ്റ്

മാർഗ്രറ്റ്
കർഷക

മഴനിഴല്‍ പ്രദേശമായ മറയൂര്‍,കാന്തല്ലൂര്‍ മേഖലകളില്‍ ലഭിക്കുന്ന മഴ നാമമാത്രമാണ്.കനാലുകളിലൂടെ വെള്ളമെത്തിച്ചാണ് ഇടക്കിടെ കൃഷിക്ക് പുതുജീവന്‍ പകരുന്നത്.ഇത്തവണ വേനലിന് ദൈര്‍ഘ്യം ഏറിയതോടെ മഴ പെയ്യുവാനായി കര്‍ഷകര്‍ പ്രത്യേക പൂജകള്‍ നടത്തി.

ബൈറ്റ്

മണി കർഷകൻConclusion:കടുത്ത ചൂടില്‍ മറയൂരില്‍ കര്‍ഷകരുടെ കരിമ്പ് ചെടികള്‍ കരിഞ്ഞുണങ്ങിയിരുന്നു.കരനെല്‍കൃഷിക്കായി ഇറക്കിയ നെല്‍വിത്തുകള്‍ കിളിര്‍ക്കാത്തതും കര്‍ഷകര്‍ക്ക് വലിയ ആശങ്ക സമ്മാനിച്ചു.ശുദ്ധജലക്ഷാമവും പ്രതിസന്ധി സൃഷ്ടിച്ചു.എല്ലാത്തിനും പരിഹാരമായി പെയ്തിറങ്ങിയ മഴ കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലക്കും വലിയ ഉണര്‍വ്വാണ് നല്‍കുന്നത്.

അഖിൽ വി ആർ
ദേവികുളം
Last Updated : Jul 20, 2019, 3:01 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.