ETV Bharat / state

ഭാഗ്യം മത്തങ്ങയുടെ രൂപത്തിലും; ഇടുക്കിയില്‍ മത്തങ്ങ ലേലത്തില്‍ വിറ്റത് 47,000 രൂപക്ക് - ഭാഗ്യം മത്തങ്ങയുടെ രൂപത്തിലും

ഇടുക്കി ചെമ്മണ്ണാറിൽ നടന്ന ജനകീയ ലേലത്തിലാണ് 5 കിലോയോളം തൂക്കം വരുന്ന മത്തങ്ങ നാൽപ്പത്തിയേഴായിരം രൂപക്ക് വിറ്റ് പോയത്. സാധാരണ നടക്കാറുള്ള ലേലം വിളിയില്‍ മുട്ടനാടും പൂവന്‍ കോഴിയുമൊക്കെ പതിനായിരത്തിന് മുകളില്‍ ലേലം വിളിച്ച് പോകാറുണ്ടെങ്കിലും ഒരു പച്ചക്കറി ഇനം ഇതാദ്യമായാണ് ഇത്രയും രൂപക്ക് വില്‍ക്കുന്നത്

auction  Idukki pumpkin auction  Idukki  pumpkin  Onam celebration  ഇടുക്കി  ഭാഗ്യം മത്തങ്ങയുടെ രൂപത്തിലും  മത്തങ്ങ
മത്തങ്ങ ലേലത്തില്‍ വിറ്റത് 47,000 രൂപക്ക്
author img

By

Published : Sep 9, 2022, 8:52 PM IST

ഇടുക്കി: ഒരു മത്തങ്ങയ്‌ക്ക് വില നാൽപ്പത്തിയേഴായിരം രൂപയാണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. എന്നാൽ അത് വിശ്വസിച്ചേ പറ്റൂ. ഇത്തവണത്തെ ഓണാഘോഷം ആവേശമാക്കി മാറ്റിയ ഇടുക്കി മലയോര മേഖലയിലെ കുടിയേറ്റ ഗ്രാമമായ ചെമ്മണ്ണാറിൽ നടന്ന ജനകീയ ലേലത്തിലാണ് 5 കിലോയോളം തൂക്കം വരുന്ന മത്തങ്ങ നാൽപ്പത്തിയേഴായിരം രൂപക്ക് വിറ്റ് പോയത്.

മത്തങ്ങ ലേലത്തില്‍ വിറ്റത് 47,000 രൂപക്ക്

സാധാരണ നടക്കാറുള്ള ലേലം വിളിയില്‍ മുട്ടനാടും പൂവന്‍ കോഴിയുമൊക്കെ പതിനായിരത്തിന് മുകളില്‍ ലേലം വിളിച്ച് പോകാറുണ്ടെങ്കിലും ഇവിടത്തെ വളക്കൂറുള്ള മണ്ണില്‍ വിളഞ്ഞ മത്തങ്ങ ചരിത്രം സൃഷ്‌ടിക്കുന്നത് ഇതാദ്യമായിട്ടാണ്. ലേലത്തില്‍ മത്തങ്ങയുടെ വില ഉയര്‍ന്ന് ആയിങ്ങളും പതിനായിരങ്ങളും കടന്നതോടെ ജനകീയ ലേലത്തിൽ പങ്കെടുക്കാൻ തടിച്ചു കൂടിയ ആളുകളിൽ ലേലം ഒരു ഹരമായി മാറി.

ഒടുവിൽ ആരോ സൗജന്യമായി സംഘാടകർക്ക് നൽകിയ മത്തങ്ങ ലോക ചരിത്രത്തിന്‍റെ ഭാഗമായി നാൽപ്പത്തി ഏഴായിരം രൂപക്ക് വിറ്റു. ഓണാഘോഷത്തിന്‍റെ ചെലവ് കണ്ടെത്താൻ സമ്മാന കൂപ്പണും സംഭാവനയും പിരിച്ച് നെട്ടോട്ടമോടിയ സംഘാടകരും ഹാപ്പി. ഭാഗ്യം മത്തങ്ങയുടെ രൂപത്തിലും എത്തുമെന്നാണ് ഇപ്പോൾ മലയോര മേഖലയിലെ സംസാരം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.