ഇടുക്കി: ഇന്നലെ രാത്രിയാടെയാണ് പി.ടി തോമസിന്‍റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലൻസ് കേരള അതിർത്തിയായ കമ്പം മേട്ടിൽ എത്തിയത്. ജനനായകനെ കാണാൻ രാത്രി വൈകിയും പ്രദേശത്ത് കാത്തുനിന്നത് ആയിരങ്ങളായിരുന്നു. പ്രിയ നേതാവിനെ അവസാനമായി കാണുന്നതിനായി മണിക്കൂറുകൾക്ക് മുമ്പ് തന്നെ പ്രവർത്തകർ കമ്പം മേട്ടിൽ തടിച്ചു കൂടി.
മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലൻസ് പുലർച്ചെ രണ്ടരയോടെയാണ് കമ്പം മേട്ടിൽ എത്തിയത്. വാഹനത്തിന് അകമ്പടിയുമായി തമിഴ്‌നാട്ടിലെ കോൺഗ്രസ് പ്രവർത്തകരും എത്തി. ഇടുക്കി ജില്ല കലക്ടർ ഷീബാ ജോർജ് ഐ.എ.എസ്, മൃതദേഹം ഏറ്റു വാങ്ങി.
ഇടുക്കി എംപി ഡീൻ കുരിയാക്കോസ്, ഡിസിസി പ്രസിഡന്‍റ് സിപി മാത്യു തുടങ്ങിയ നേതാക്കൾ ഒപ്പം ഉണ്ടായിരുന്നു. കമ്പം മേട്ടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് മൃതദേഹം തുറന്ന ആംബുലൻസിലേയ്ക് മാറ്റി. തുടർന്ന് കമ്പം മേട്ടിൽ കാത്തുനിന്ന പ്രവർത്തകർക്ക്, പി.ടിയെ അവസാനമായി കാണാൻ അവസരം ഒരുക്കി.
തുടർന്ന് കമ്പം മേട്ടിൽ നിന്നും കട്ടപ്പന- ഇരട്ടയാർ വഴി ഉപ്പുതോട്ടിലേയ്ക്ക്. ആയിരക്കണക്കിന് പ്രവർത്തകരാണ് വഴിയരികിലെല്ലാം നേതാവിനെ അവസാനമായി കാണാൻ കാത്തു നിന്നത്.
ALSO READ Kisan Diwas 2021: കർഷക ത്യാഗത്തിന്‍റെ ഓർമകളുണർത്തി ഇന്ന് ദേശീയ കർഷക ദിനം