ETV Bharat / state

തോക്കുവിവാദത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് കുറ്റസമ്മതമെന്ന് പി.ടി തോമസ് എംഎല്‍എ

ക്രൈം ബ്രാഞ്ച് സംഘം തോക്കുകൾ തിരയുന്നത് ചാനലുകൾ ലൈവ് ആയി റിപ്പോർട്ട് ചെയ്യാൻ അനുവദിച്ചത് ദുരൂഹത വർധിപ്പിക്കുന്നുവെന്നും പിടി തോമസ്

pt thomas  പി.ടി തോമസ്  തോക്കുവിവാദം  മുഖ്യമന്ത്രി  chief minister
തോക്കുവിവാദത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് കുറ്റസമ്മതമെന്ന് പി.ടി തോമസ്
author img

By

Published : Feb 18, 2020, 10:43 PM IST

ഇടുക്കി: തോക്കു വിവാദം ആഭ്യന്തര വകുപ്പ് സെക്രട്ടറി അന്വേഷിക്കട്ടെ എന്ന മുഖ്യമന്ത്രിയുടെ നിലപാട് കുറ്റ സമ്മതം എന്ന് പി.ടി തോമസ് എംഎൽഎ. സിഎജിക്ക് കിട്ടാത്ത തോക്കും വെടിയുണ്ടകളും ക്രൈം ബ്രാഞ്ച് മേധാവി രണ്ടു മിനിറ്റിൽ കണ്ടുപിടിക്കുന്നത് എങ്ങനെ എന്നും പി ടി തോമസ് ചോദിച്ചു.

തോക്കുവിവാദത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് കുറ്റസമ്മതമെന്ന് പി.ടി തോമസ്
രാജാവ് ചെയ്ത കുറ്റം ഭൃത്യൻ അന്വേഷിക്കുന്നത് പോലെയാണ് ക്രൈം ബ്രാഞ്ച് അന്വേഷണം. കേരളം കണ്ട ഏറ്റവും വലിയ അഴിമതി മറച്ചു വെക്കാനുള്ള ശ്രമം സർക്കാർ നടത്തുന്നു. കോടതി ഇടപെട്ട് തോക്കുകൾ സംബന്ധിച്ച രേഖകൾ പിടിച്ചെടുക്കണം. സ്പീക്കർ തോക്കു വിവാദത്തിൽ പദവി വിട്ടു പെരുമാറി എന്നും പി ടി തോമസ് എംഎല്‍എ തൊടുപുഴയിൽ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.