ETV Bharat / state

രാജകുമാരി നോർത്തിലെ എസ്.ബി.ഐ ശാഖ മാറ്റുന്നതിനെതിരെ പ്രതിഷേധം

എസ്.ബി.ഐ ആക്ഷൻ കൗൺസിലിന്‍റെ നേതൃത്വത്തിൽ ബാങ്കിന് മുമ്പിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ ധർണ്ണ പഞ്ചായത്ത് മെമ്പർ എ.എ അജീഷ് ഉദ്ഘാടനം ചെയ്തു.

രാജകുമാരി  രാജകുമാരി നോർത്ത്  എസ്.ബി.ഐ  കൊവിഡ് മാനദണ്ഡങ്ങൾ  എ.എ അജീഷ്  SBI branch  Rajakumari  SBI branch shifting  Protest
രാജകുമാരി നോർത്തിൽ എസ്.ബി.ഐ ശാഖ മാറ്റുന്നതിനെതിരെ പ്രതിഷേധം
author img

By

Published : Jun 9, 2020, 2:49 AM IST

ഇടുക്കി: രാജകുമാരി നോർത്തിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ ശാഖ മാറ്റുന്നതിനെതിരെ പ്രദേശവാസികളുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടന്നു. എസ്.ബി.ഐ ആക്ഷൻ കൗൺസിലിന്‍റെ നേതൃത്വത്തിൽ ബാങ്കിന് മുമ്പിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ധർണ്ണ മെമ്പർ എ.എ അജീഷ് ഉദ്ഘാടനം ചെയ്തു.

രാജകുമാരി നോർത്തിലെ എസ്.ബി.ഐ ശാഖ മാറ്റുന്നതിനെതിരെ പ്രതിഷേധം

40 വർഷം മുമ്പാണ് ട്രഷറി ബ്രാഞ്ചായി രാജകുമാരി നോർത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ശാഖ ആരംഭിച്ചത്. ഇടുക്കി ജില്ലയിൽ കൂടുതൽ ബിസിനസ് ഉള്ള ശാഖകളിൽ ഒന്നായ രാജകുമാരി ശാഖ ഇപ്പോഴുള്ള മാനേജരുടെ ചില സ്ഥാപിത താത്പര്യങ്ങൾ കൊണ്ട് സർവീസ് ഏരിയക്ക് പുറത്തേക്ക് മാറ്റുന്നു എന്നാണ് ആരോപണം.

ബാങ്ക് മാറ്റരുത് എന്ന് ആവശ്യപ്പെട്ട് മന്ത്രി എം.എം മണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എന്നിവര്‍ കത്ത് നൽകിയിട്ടും ശാഖാ മാനേജർ വില കൽപ്പിച്ചില്ലെന്നും ആരോപണമുണ്ട്. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷേർളിവിൽസൻ, മെമ്പർ ജിഷാ ജോർജ്, ആക്ഷൻ കൗൺസിൽ രക്ഷാധികാരി സി.വി തോമസ്‌, ചെയർമാൻ ബോസ് പുത്തയത്ത്, കൺവീനർ കെ.കെ വിജയൻ, ട്രഷറർ പി.കെ പീതാംബരൻ, സെക്രട്ടറി സി ജോസ് തുടങ്ങിയവർ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.