ETV Bharat / state

കള്ളവോട്ട് തടയാൻ അതിർത്തികളിൽ പരിശോധന കർശമാക്കി

പൊലീസും കേന്ദ്ര സേനയും ചേർന്നാണ് പരിശോധന നടത്തുന്നത്.

കള്ളവോട്ട് തടയാൻ അതിർത്തികളിൽ പരിശോധന കർശമാക്കി  കള്ളവോട്ട്  അതിർത്തികളിൽ പരിശോധന  കർശന പരിശോധന  പരിശോധന  തെരഞ്ഞെടുപ്പ് കമ്മിഷന്‍  protection against double vote  double vote  checking at borders  election commision  idukki  ഇടുക്കി
കള്ളവോട്ട് തടയാൻ അതിർത്തികളിൽ പരിശോധന കർശമാക്കി
author img

By

Published : Apr 4, 2021, 9:53 AM IST

Updated : Apr 4, 2021, 11:03 AM IST

ഇടുക്കി: അതിര്‍ത്തി കടന്നുള്ള കള്ളവോട്ട് തടയാൻ ചെക്ക് പോസ്‌റ്റുകളിൽ പരിശോധന കര്‍ശനമാക്കി. ചെക്ക് പോസ്‌റ്റുകൾക്ക് പുറമെ തമിഴ്‌നാട്ടിൽ നിന്നുള്ള കാട്ടുപാതകളിലും പരിശോധന കര്‍ശനമാക്കും.

ഇരട്ട വോട്ടുകൾ തടയാനുള്ള നടപടികൾ ആവശ്യപ്പെട്ട് അരൂർ, ദേവികുളം, പീരുമേട്, ഉടുമ്പൻചോല മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാർഥികൾ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും വോട്ടുള്ള ചിലര്‍ തമിഴ്‌നാട്ടിൽ വോട്ട് ചെയ്‌ത ശേഷം അതിര്‍ത്തി കടന്നെത്തുമെന്നും ഇത് തടയാന്‍ ചെക്ക് പോസ്‌റ്റുകളിൽ വാഹനപരിശോധന കര്‍ശനമാക്കണമെന്നുമായിരുന്നു പീരുമേട്, ദേവികുളം, ഉടുമ്പന്‍ചോല മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ ആവശ്യം.

കള്ളവോട്ട് തടയാൻ അതിർത്തികളിൽ പരിശോധന കർശമാക്കി

കേരള-തമിഴ്‌നാട് ചീഫ് സെക്രട്ടറിമാര്‍ ചര്‍ച്ച ചെയ്‌ത് ചെക്ക് പോസ്‌റ്റുകൾ അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അതിര്‍ത്തികളില്‍ കേന്ദ്രസേനയെ വിന്യസിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്‌തു. ഇതിന്‍റെ ഭാഗമായി ചിന്നാര്‍, ബോഡിമേട്ട്, കുമളി, കമ്പംമേട്ട് തുടങ്ങിയ ചെക്ക് പോസ്‌റ്റുകളില്‍ വാഹന പരിശോധന കര്‍ശനമാക്കി. പൊലീസും കേന്ദ്ര സേനയും ചേർന്നാണ് പരിശോധന നടത്തുന്നത്.

Last Updated : Apr 4, 2021, 11:03 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.