ETV Bharat / state

സ്വത്ത് തർക്കം : ഇടുക്കിയിൽ മകൻ അച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

ആക്രമണത്തിൽ സോളമന്‍റെ തലയ്ക്കും കൈയ്ക്കും കാലിനും സാരമായി പരിക്കേറ്റിട്ടുണ്ട്.

അച്ഛനെ മകൻ വെട്ടിപരിക്കേൽപ്പിച്ചു  ഇടുക്കിയിൽ അച്ഛനെ മകൻ വെട്ടിപരിക്കേൽപ്പിച്ചു  സ്വത്ത് തർക്കം വാർത്ത  ശാന്തൻപാറ പൊലീസ് കേസെടുത്തു  Property dispute news  Property dispute idukki news  Son attacked father in Idukki news  Son attacked father news
സ്വത്ത് തർക്കം; ഇടുക്കിയിൽ അച്ഛനെ മകൻ വെട്ടിപരിക്കേൽപ്പിച്ചു
author img

By

Published : Jun 21, 2021, 3:52 PM IST

ഇടുക്കി : സ്വത്ത് തർക്കത്തെ തുടർന്ന് അച്ഛനെ മകൻ വെട്ടിപ്പരിക്കേല്‍പ്പിച്ചു. പൂപ്പാറ ഗാന്ധി നഗർ കോളനിയിലാണ് സംഭവം. പരിക്കേറ്റ സോളമൻ മെഡിക്കൽ കോളജിൽ ചികിത്സ തേടി. ഞായറാഴ്‌ച രാത്രിയിലാണ് സംഭവം.

കൃഷിയിടത്തിലെ ഷെഡ്ഡില്‍ ഉറങ്ങിക്കിടന്നിരുന്ന സോളമനെ മദ്യപിച്ചെത്തിയ മകൻ ജയപ്രകാശ് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ സോളമന്‍റെ തലയ്ക്കും കൈയ്ക്കും കാലിനും സാരമായി പരിക്കേറ്റിട്ടുണ്ട്. നിലവിളി കേട്ട് എത്തിയ പ്രദേശവാസികളും ബന്ധുക്കളുമാണ് ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.

ALSO READ: കുറ്റിപ്പുറത്ത് വയോധികയെ തലക്കടിച്ച് കൊന്ന കേസിലെ പ്രതി പിടിയില്‍

പ്രാഥമിക ചികിത്സ നൽകിയ ശേഷം തേനി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ആഴത്തിലുള്ള മുറിവായതിനാൽ തലയ്ക്കും കാലിനും പതിനാറോളം തുന്നലുണ്ട്. സോളമന്‍റെ പരാതിയില്‍ മകൻ ജയപ്രകാശിനെതിരെ ശാന്തൻപാറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.