ETV Bharat / state

മറയൂർ ശർക്കരയുടെ ഉത്‌പാദനം പ്രതിസന്ധിയിൽ - production

ലക്ഷക്കണക്കിന് രൂപ മുതൽ മുടക്കിയ കൃഷിയിൽ നിന്നും മുടക്ക് മുതലിൻ്റെ പകുതി പോലും തിരിച്ച് കിട്ടാത്ത അവസ്ഥയാണെന്ന് കർഷകർ

ഇടുക്കി  മറയൂർ ശർക്കര  ഉത്‌പാദനം  പ്രതിസന്ധി  കർഷകർ  കൃഷി  ഉത്‌പാദനച്ചിലവ്  Marayoor Jaggery  production  crisis
മറയൂർ ശർക്കരയുടെ ഉത്‌പാദനം പ്രതിസന്ധിയിൽ
author img

By

Published : Sep 26, 2020, 4:07 AM IST

ഇടുക്കി: രുചിയും ഗുണനിലവാരവും കൊണ്ട് ശ്രദ്ധേയമായ മറയൂർ ശർക്കരയുടെ ഉത്‌പാദനം ഇപ്പോൾ പ്രതിസന്ധിയിലാണ്. ഉത്‌പാദനച്ചെലവ് വർദ്ധിച്ചതിനൊപ്പം ശർക്കരയുടെ വിലയിടിഞ്ഞതും തിരിച്ചടിയായി. 80 രൂപാ വിലയുണ്ടായിരുന്ന മറയൂർ ശർക്കരക്കിപ്പോൾ 55 രൂപയാണ് വില. ലക്ഷക്കണക്കിന് രൂപ മുതൽ മുടക്കിയ കൃഷിയിൽ നിന്നും മുടക്ക് മുതലിൻ്റെ പകുതി പോലും തിരിച്ച് കിട്ടാത്ത അവസ്ഥയാണെന്ന് കർഷകർ പറയുന്നു.

മറയൂർ ശർക്കരയുടെ ഉത്‌പാദനം പ്രതിസന്ധിയിൽ
ഒരേക്കർ പാടത്ത് കരിമ്പ് നട്ട് വിളവെടുത്ത് ശർക്കര ഉത്‌പാദിപ്പിക്കുന്നതിന് പാട്ടത്തുക അടക്കം മൂന്ന് ലക്ഷം രൂപ ചിലവ് വരും . ഒരേക്കറിൽ നിന്നും 3000 കിലോ ഗ്രാം ശർക്കര ഉത്‌പാദിപ്പിക്കുവാൻ കഴിയും. നിലവിലുള്ള വില വെച്ച് കണക്ക് കൂട്ടിയാൽ മുതൽ മുടക്കിൻ്റെ പകുതി മാത്രമാണ് കർഷകന് തിരിച്ച് കിട്ടുന്നത്. ശർക്കരയുടെ വില സ്ഥിരത ഉറപ്പാക്കുന്നതിന് സർക്കാർ ഇടപെടൽ ഉണ്ടാകണമെന്നതാണ് ഇവരുടെ ആവശ്യം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.