ETV Bharat / state

ഇടമലക്കുടിയിലേക്ക് പോളിങ് ഉദ്യോഗസ്ഥർ പുറപ്പെട്ടു - നിയമസഭാ തെരഞ്ഞെടുപ്പ്

ദേവികുളം മണ്ഡലത്തിലുൾപ്പെട്ട ഇടമലക്കുടി മൂന്നാറിൽ നിന്നും നാൽപ്പത് കിലോമീറ്റർ അകലെയാണ്. മൂന്ന് പോളിങ് ബൂത്തുകളാണ് ഇവിടെ തയ്യാറാക്കിയിട്ടുള്ളത്.

Idamalakkudi panchayat  ഇടമലക്കുടി പഞ്ചായത്ത്  ദേവികുളം മണ്ഡലം  നിയമസഭാ തെരഞ്ഞെടുപ്പ്  kerala assembly election 2021
ഇടമലക്കുടിയിലേക്ക് പോളിങ് ഉദ്യോഗസ്ഥർ പുറപ്പെട്ടു
author img

By

Published : Apr 5, 2021, 4:28 PM IST

ഇടുക്കി:സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലേക്ക് പോളിങ് ഉദ്യോഗസ്ഥർ പുറപ്പെട്ടു. വനത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന ഇടമലക്കുടിയിലേക്ക് ഇരുപത്തിയെട്ടുപേരടങ്ങുന്ന നാല് സംഘങ്ങളാണ് പുറപ്പെട്ടത്. കനത്ത സുരക്ഷയിലാണ് ഉദ്യോഗസ്ഥരുടെ യാത്ര. മൂന്നാറിൽ നിന്നും പെട്ടിമുടി വഴി ജീപ്പുമാർഗ്ഗം സൊസൈറ്റി കുടിയിലെത്തുന്ന സംഘം അവിടെ നിന്ന് കാൽനടയായി പോളിങ് കേന്ദ്രങ്ങളിലെത്തും.

ദേവികുളം മണ്ഡലത്തിലുൾപ്പെട്ട ഇടമലക്കുടി മൂന്നാറിൽ നിന്നും നാൽപ്പത് കിലോമീറ്റർ അകലെയാണ്. ആയിരത്തിയഞ്ഞൂറിൽ താഴെ മാത്രം വോട്ടർമാരാണ് ഇവിടെയുള്ളത്. മൂന്ന് പോളിങ് ബൂത്തുകളാണ് ഇവിടെ തയ്യാറാക്കിയത്.

മുളകുതറകുടിയാണ് ഏറ്റവും അകലെയുള്ള പോളിങ് സ്റ്റേഷൻ. ഇലക്ഷൻ സമയം നീട്ടിയതിനാല്‍ വോട്ടിങ് കഴിഞ്ഞ് ബുധനാഴ്‌ചയാകും പോളിങ് ഉദ്യോഗസ്ഥര്‍ മടങ്ങിയെത്തുകയെന്ന് ദേവികുളം സബ്‌കലക്ടർ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.