ഇടുക്കി: മദ്യപ സംഘത്തിന്റെ ആക്രമണത്തില്‍ കഞ്ഞിക്കുഴി എ.എസ്.ഐ എം.ടി. തോമസിന് പരിക്കേറ്റു. തള്ളക്കാനത്ത് പണി പൂര്‍ത്തിയാകാത്ത വീട്ടില്‍ സംഘം ചേര്‍ന്ന് ചാരായം വാറ്റുന്നതായി രഹസ്യവിവരം കിട്ടിയതിനെത്തുടര്‍ന്ന് കഞ്ഞിക്കുഴി എസ്.ഐ സുബൈര്‍, എ.എസ്.ഐമാരായ റഷീദ്, തോമസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ജോബി എന്നിവര്‍ അന്വേഷിച്ചെത്തിയതായിരുന്നു. പൊലീസിനെ കണ്ടതോടെ സംഘം ഓടിമറഞ്ഞു. ഇതിനിടെ പിടിയിലായയാള്‍ എ.എസ്.ഐയെ ആക്രമിച്ച് കടന്നുകളയുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് അര ലിറ്റര്‍ ചാരായവും ഒരു ബൈക്കും ഒരു സ്കൂട്ടറും മൊബൈല്‍ ഫോണും കണ്ടെടുത്തു. കഞ്ഞിക്കുഴി തള്ളക്കാനം കൂവേലില്‍ ബെന്നറ്റ് ബേബിയുള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
Also Read:ഏറാമലയിൽ 400 ലിറ്റർ വാഷ് പിടികൂടി