ഇടുക്കി: അടിമാലിയില്‍ പൊലീസ് ട്രാഫിക് നിയന്ത്രണങ്ങള്‍ ശക്തമാക്കി. ടൗണിലെ ട്രാഫിക് നിയന്ത്രണങ്ങള്‍ തെറ്റിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് പൊലീസിന്‍റെ തീരുമാനം. നോ പാര്‍ക്കിങ് ഏരിയകളിലേയും ഫുട്‌പാത്തുകളിലേയും അനധികൃത പാര്‍ക്കിങ്ങിന് പിടിവീഴും. കൊവിഡ് ഭീതിയില്‍ ആളുകള്‍ കൂടുതലായി സ്വകാര്യ വാഹനങ്ങളില്‍ ടൗണിലേക്കെത്താന്‍ തുടങ്ങിയ സാഹചര്യത്തിലും ഗതാഗതകുരുക്ക് രൂക്ഷമായ സാഹചര്യത്തിലുമാണ് ടൗണിലെ വാഹനപ്പെരുപ്പം കുറക്കാന്‍ അടിമാലി ട്രാഫിക് പൊലീസ് യൂണിറ്റ് നടപടികള്‍ ആരംഭിച്ചിട്ടുള്ളത്.
വണ്‍വേ സംവിധാനം ക്രമീകരിച്ചിട്ടുള്ള ബസ് സ്റ്റാന്‍ഡ് റോഡിലും ലൈബ്രറി റോഡിലും നിര്‍ദേശം ലംഘിച്ചാല്‍ നടപടി ഉണ്ടാകും. ടൗണിലെ തിരക്ക് നിയന്ത്രിക്കാനുള്ള നടപടി ക്രമങ്ങളുമായി മുമ്പോട്ട് പോകുകയാണെന്ന് അടിമാലി ട്രാഫിക് പൊലീസ് യൂണിറ്റ് എസ്ഐ കെ.ഡി മണിയന്‍ പറഞ്ഞു. ടൗണിലെ ചിലയിടങ്ങളില്‍ പൊലീസ് പുതിയ നോ പാര്‍ക്കിങ് ബോർഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കല്ലാര്‍കുട്ടി റോഡില്‍ യുടേണ്‍ എടുക്കുന്നതിനും പൊലീസ് പുതിയ ക്രമീകരണം ഏര്‍പ്പെടുത്തി. ടൗണില്‍ പലയിടങ്ങളിലായി കിടന്നിരുന്ന ആംബുലന്‍സുകള്‍ക്ക് സര്‍ക്കാര്‍ ഹൈസ്‌ക്കൂള്‍ പരിസരത്തെ ദേശിയപാതയോരത്ത് സ്റ്റാന്‍ഡ് അനുവദിച്ചു. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് മുമ്പോട്ട് പോകാനാണ് പൊലീസിന്‍റെ തീരുമാനം.