ETV Bharat / state

ഇടുക്കി അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി പൊലീസ് - Police

ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ സമാന്തരപാതകള്‍ വഴി തമിഴ്‌നാട്ടില്‍ നിന്നും ആളുകള്‍ വരാന്‍ സാധ്യതയുള്ളതിനാലാണ് പരിശോധന.

ഇടുക്കി  പൊലീസ് പരിശോധന  ലോക്ക്ഡൗണ്‍  തമിഴ്‌നാട്  Idukky  Police  tighten checks
ഇടുക്കിയിലെ അതിര്‍ത്തി മേഖലകളില്‍ പരിശോധന കര്‍ശനമാക്കി പൊലീസ്
author img

By

Published : May 9, 2021, 9:32 PM IST

ഇടുക്കി: ഇടുക്കിയിലെ അതിര്‍ത്തി മേഖലകളില്‍ വ്യാപകമായി പരിശോധന കര്‍ശനമാക്കി പൊലീസ്. ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ സമാന്തരപാതകള്‍ വഴി തമിഴ്‌നാട്ടില്‍ നിന്നും ആളുകള്‍ വരാന്‍ സാധ്യതയുള്ളതിനാലാണ് പരിശോധന ആരംഭിച്ചത്.

ജില്ലയിലെ കുമളി, കമ്പംമെട്ട്, ബോഡിമെട്ട്, ചിന്നാര്‍ ചെക്ക് പോസ്റ്റുകളില്‍ കൂടി നിലവില്‍ അവശ്യ സര്‍വീസുകള്‍ മാത്രമാണ് അനുവദിയ്ക്കുന്നത്. തോട്ടംതൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവര്‍ ദിവസേന, ഇടുക്കിയില്‍ എത്തി മടങ്ങാന്‍ അനുവദിയ്ക്കുന്നില്ല. ഈ സാഹചര്യത്തില്‍ സമാന്തര പാതകള്‍ വഴി ആളുകള്‍ കടക്കാന്‍ സാധ്യത ഏറെയാണ്.

അതിര്‍ത്തി മേഖലകളിലെ പൊലീസ് സ്‌റ്റേഷനുകളുടെ പരിധിയില്‍ വരുന്ന സമാന്തര പാതകളില്‍ ശക്തമായ നിരീക്ഷണമാണ് നടത്തുന്നത്. ജില്ലയിലെ പ്രധാന സമാന്തര പാതകളായ തേവാരംമെട്ട്, രാമക്കല്‍മേട് എന്നിവിടങ്ങളില്‍ നെടുങ്കണ്ടം പൊലീസ് പരിശോധന നടത്തുന്നുണ്ട്. ഉടുമ്പന്‍ചോല, ശാന്തന്‍പാറ, കമ്പംമെട്ട് തുടങ്ങിയ വിവിധ പൊലീസ് സ്‌റ്റേഷന്‍ പരിധികളിലും അതാത് സ്റ്റേഷനുകളുടെ നേതൃത്വത്തില്‍ ശക്തമായ നിരീക്ഷണം നടത്തുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.